ഒന്ന് ഉമ്മവെക്കാൻ നോക്കിയതാ... പക്ഷെ ഇതൊരൊന്നൊന്നര ഉമ്മ വെക്കലായിപ്പോയി; ചിരിപടർത്തി സേവ് ദി തീയതി വീഡിയോ

ഒന്ന് ഉമ്മവെക്കാൻ  നോക്കിയതാ... പക്ഷെ  ഇതൊരൊന്നൊന്നര  ഉമ്മ വെക്കലായിപ്പോയി; ചിരിപടർത്തി സേവ് ദി തീയതി വീഡിയോ
save-the-sate-funny

കല്യാണ വീഡിയോ മാത്രമല്ല കല്യാണത്തിന് മുൻപുള്ള സേവ് ദി ഡേറ്റ്  വിഡിയോയിലും പുതുമകൾ സൃഷ്ടിക്കാനുള്ള ഓട്ടപാച്ചിലിലാണ് സമൂഹം ഇപ്പോൾ അത്തരത്തിൽ ആളുകളിലൊന്നാകെ ചിരി പടർത്തിയ ഒരു സേവ് ദി ഡേറ്റ്  വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വിഡിയോ ഷൂട്ടിനിടെ  ക്യാമറാമാന്റെ  നിർദ്ദേശ പ്രകാരം  വള്ളത്തിലിരുന്ന് ഉമ്മവെക്കവേ വള്ളം മറിഞ്ഞു ദമ്പതികൾ ഇരുവരും വെള്ളത്തിൽ  വീഴുന്ന വിഡിയോയാണ്  വൈറലായിക്കൊണ്ടിരിക്കുന്നത്. ടിജിൻ, ശിൽപ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയിൽ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യിൽ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീൻ. പുഴയിൽ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്.

https://www.facebook.com/WeddplannerWeddingStudio/videos/1596808883782488/?t=23

‘‘രണ്ടുപേരും റൊമാൻഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം’’- ഇതിനിടയിൽ ക്യാമറാമാൻ നിർദേശം കൊടുക്കുന്നതു കേൾക്കാം.  ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ വീണു. ആഴമില്ലാത്ത ഭാഗമായതുകൊണ്ട് ആപത്തൊന്നും സംഭവിച്ചില്ല. സേവ് ദ് ഡേറ്റ് ചിത്രീകരിച്ച വെഡ്ഡ് പ്ലാനേഴ്സാണു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ