നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT രംഗത്ത് ;വ!

നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT എന്നീ കമ്പനികള്‍ ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ സമീപിച്ചു.നിയന്ത്രണാതീതമായ തിരക്കും ,തുടരെയുണ്ടാകുന്ന ട്രെയിന്‍ തകരാറുകളും പരിഹരിക്കാതെ നിരക്ക് വര്ധിപ്പിക്കരുതെന്ന നിലപാടിലാണ് പൊതുജനങ്ങള്‍ . .ന്യൂയോര്‍ക്കിലെ പൊതുഗതാഗതം സിംഗപ്പൂരിനെ അപേക്ഷിച്ച് 26% ചെലവു

സിംഗപ്പൂര്‍ : നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT എന്നീ കമ്പനികള്‍ ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ സമീപിച്ചു.എത്ര ശതമാനം വര്‍ധനയാണ് ആവശ്യപ്പെട്ടതെന്നതിനെപ്പറ്റി വിശദീകരണം നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല.നിയന്ത്രണാതീതമായ തിരക്കും ,തുടരെയുണ്ടാകുന്ന ട്രെയിന്‍ തകരാറുകളും പരിഹരിക്കാതെ നിരക്ക് വര്ധിപ്പിക്കരുതെന്ന നിലപാടിലാണ് പൊതുജനങ്ങള്‍ .എന്നാല്‍ ട്രെയിന്‍ ,ബസ് സര്‍വീസുകള്‍ നടത്തുവാനുള്ള ചെലവു വര്‍ധിക്കുന്നതുമൂലം നിരക്ക് വര്‍ധനയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് SMRT പറയുന്നത് . പക്ഷെ കമ്പനികള്‍ ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്ത് വരുമ്പോഴും കഴിഞ്ഞ കാലയളവില്‍ SBS 8.3% ലാഭത്തില്‍ വര്‍ധനവും ,SMRT 5.3% വര്‍ധനവും രേഖപ്പെടുത്തി .യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് വരുമാനം വര്‍ധിക്കുവാന്‍ കാരണമായത് .പക്ഷെ ചെലവു മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെയധികം വര്‍ധിച്ചിട്ടുണ്ട് . പൊതുവേ എല്ലാ മേഖലയിലും ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സിംഗപ്പൂരില്‍ പൊതുഗതാഗതത്തിലെ ചിലവ് എല്ലാ രീതിയിലും സാധാരണ ജനങ്ങളെ ബാധിക്കും .ഏഷ്യന്‍ രാജ്യമായിട്ടും സിംഗപ്പൂരിലെ ട്രെയിന്‍ ,ബസ് യാത്രാച്ചെലവ് വളരെ കൂടുതലാണ് .ന്യൂയോര്‍ക്കിലെ പൊതുഗതാഗതം സിംഗപ്പൂരിനെ അപേക്ഷിച്ച് 26% ചെലവു കുറഞ്ഞതാണ് .മറ്റു രാജ്യങ്ങളായ ഫിന്‍ലന്‍ഡില്‍  58% ,സ്വീഡനില്‍  30%,ടോക്യോയില്‍  15% വരെ സിംഗപ്പൂരിനെ അപേക്ഷിച്ച് യാത്രാച്ചെലവ് കുറവായിരിക്കുബോഴാണ് യാത്രാനിരക്ക് വര്‍ധന ആവശ്യപ്പെട്ട് കമ്പനികള്‍ രംഗത്ത് വന്നിരിക്കുന്നത് .റിപ്പോര്‍ട്ട്‌ പഠിച്ചശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് LTA അറിയിച്ചു .

Read more

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പനാജി: പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും റസ്റ്റോറന്‍റുകളിലും പടക്കം, ഇലക്‌ട്രോണിക് പടക്കം പൊട്ടിക്കുന്നതിനും ഗോവ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെ

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്.ദ്രൗപതി മുർമുവിന്റെ

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകാൻ സർക്കാർ

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകാൻ സർക്കാർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. ഉടൻ ഹൈക്കോടതിയെ സമീപി