ക്ലാസ്സില്‍ വീഴാന്‍ പോയപ്പോള്‍ കുഞ്ഞു 'അയ്യോ' എന്ന് അറിയാതെ വിളിച്ചു; സിബിഎസ്ഇ സ്‌കൂളില്‍ മലയാളം പറഞ്ഞതിന് കുരുന്നിന് ഇംഗ്ലീഷ് ഇംപോസിഷന്‍

മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ശകാരിക്കുന്നതും ഇന്ന് കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും നടക്കുന്ന സംഭവം ആണ് . ഭരണ ഭാഷ പോലും മലയാളമാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്

ക്ലാസ്സില്‍ വീഴാന്‍ പോയപ്പോള്‍ കുഞ്ഞു 'അയ്യോ' എന്ന് അറിയാതെ വിളിച്ചു; സിബിഎസ്ഇ സ്‌കൂളില്‍ മലയാളം പറഞ്ഞതിന് കുരുന്നിന് ഇംഗ്ലീഷ് ഇംപോസിഷന്‍
school

മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ശകാരിക്കുന്നതും ഇന്ന് കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും നടക്കുന്ന സംഭവം ആണ് . ഭരണ ഭാഷ പോലും മലയാളമാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കുരുന്നുകളില്‍ നിന്നുവരെ ഭാഷയെ അകറ്റി നിര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ സ്‌കൂളുകളില്‍ നടക്കുന്നത് .അത്തരത്തില്‍ ഒരു സംഭവം ആണ് ഇടപ്പള്ളി കാംപിയന്‍ സിബിഎസ്ഇ സ്‌കൂളിലെ  അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി  ദേവ സൂര്യ നേരിട്ടത് .

നിലത്ത് വീഴാന്‍ പോയപ്പോള്‍ 'അയ്യോ' എന്ന് പറഞ്ഞതാണ് വിദ്യാര്‍ത്ഥി ചെയ്തുവെന്ന് പറയുന്ന കുറ്റം.ക്ലാസില്‍ കളിച്ച് കൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയപ്പോള്‍ അറിയാതെ ' അയ്യോ ' എന്ന് പറഞ്ഞ് പോയതാണ് പ്രശ്‌നകാരണമായത്. ഇത് കേട്ട മറ്റൊരു വിദ്യാര്‍ഥി കാര്യം ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ കൊണ്ട് I will not talk in Malayalam എന്ന് അമ്പത് പ്രാവശ്യം എഴുതിക്കുകയായിരുന്നു.എന്നാല്‍ ശിക്ഷയെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രധാന അധ്യാപികയുടെ പ്രതികരണം. ഒരു ശിക്ഷയും പാടില്ലെന്ന് അധ്യാപികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. സംഭവം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ശിക്ഷാനടപടി സത്യമാണെങ്കില്‍ ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.

Read more

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് ആറ് മണിയോടെ ഘട്ടം ഘട്ടമായി തുറക്കു

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ദുബായ്: അഞ്ച് വയസിൽ ദുബായ് ഇന്ത്യ ക്ലബ്ബിലെ ഒരു പ്രാദേശിക ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ജേതാവായ മലയാളി പെൺകുട്ടി അലക്സിയ പത്ത് വർഷത്തി

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

ആലപ്പുഴ: അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ ഉടമ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് അറസ്റ്റിലായത്. പുന്നപ്