ഇത് അമ്മൂമ്മ സ്ക്കൂൾ!!

ഇത് അമ്മൂമ്മ സ്ക്കൂൾ!!
School-for-elderly-woman-Ma

ഈ സ്ക്കൂളിലെ യൂണിഫോം പിങ്ക് കളർ സാരിയാണ്. ഈ പിങ്ക് സാരിയും ബാഗും സ്ലേറ്റും തൂക്കി ആ സ്ക്കൂളിൽ എത്തുന്നതാരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!ഇതുവരെ സ്ക്കൂളിൽ പോയിട്ടില്ലാത്ത തൊണ്ണൂറുവയസ്സുള്ള അമ്മൂമ്മമാർവരെയാണ് ഇവിടുത്തെ വിദ്യാർത്ഥിനികൾ. മഹാരാഷ്ട്രയിലെ ഠാണൈയിലെ ഫങ്കാന ഗ്രാമത്തിലാണ് ഈ അമ്മൂമ്മ സ്ക്കൂൾ പ്രവർത്തിച്ച് വരുന്നത്.

29 മുത്തശ്ശിമാരാണിവിടെ പഠിക്കുന്നത്. അജിബൈനാച്ചി ശാല എന്നാണ് സ്ക്കൂളിൻറെ പേര്. യോഗേന്ദ്ര ബാങ്കർ എന്ന ആളാണ് ഈ സ്ക്കൂളിന്റെ പിന്നിലെ ശക്തി. അക്ഷരാഭ്യാസം ഇല്ലാത്ത സ്ത്രീകൾക്കാണ് ഇവിടെ വിദ്യയുടെ പുതുവെളിച്ചം തുറക്കുന്നത്. അറ്പതു മുതൽ തൊണ്ണൂറ് വയസ്സുവരെ പ്രായമുള്ളവരാണ് ഇവിടെ പഠിക്കാനെത്തുന്നത്. കൃഷ് ഉപജീവനമാക്കിയ കൃഷികുടുബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ഇവരിലേക്ക് അക്ഷരവെളിച്ചം എത്തിക്കാൻ യോഗേന്ദ്രറിന് സഹായം നൽകി ഫങ്കാനെ ശിലാപരിഷത്ത് പ്രൈമറി സ്ക്കൂളും മോത്തീറാം ചാരിറ്റബിൾ സൊസൈറ്റിയും ഒപ്പമുണ്ട്.

ഗണിതത്തോടൊപ്പം എഴുതാനും വായിക്കാനുമാണ് ഇവിടെ ഇവരെ പഠിപ്പിക്കുക. ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് രണ്ട് മണിമുതൽ നാല് മണിവരെയാണ് ക്ലാസുകൾ. സ്ലേറ്റും, പെൻസിൽ, ടെക്സ്റ്റ് ബുക്ക് എന്നിവയാണ് ക്ലാസിൽ കൊണ്ട് വരേണ്ടത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു