ചുവപ്പണിഞ്ഞ് ഫെറോ തീരം; ആഘോഷങ്ങള്‍ക്ക് വേണ്ടി കൊന്നുതള്ളിയത് 800 തിമിംഗലങ്ങളെ!

ചുവപ്പണിഞ്ഞ്  ഫെറോ തീരം; ആഘോഷങ്ങള്‍ക്ക് വേണ്ടി കൊന്നുതള്ളിയത് 800 തിമിംഗലങ്ങളെ!
whales-killed_710x400xt

ഡെന്‍മാര്‍ക്ക്: ആഘോഷത്തിന്‍റെ ഭാഗമായി ഉത്തര അറ്റ്‍ലാന്‍റികിലെ ഫറോ ദ്വീപില്‍ കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ.ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് കടലിലെ തിമിംഗലങ്ങളെ കൊന്നാടുക്കിയത്. ഇതേത്തുടര്‍ന്ന് ചോരയില്‍ ചുവന്നിരിക്കുകയാണ് ഫറോ തീരം.

തിമിംഗലങ്ങളെ പിടികൂടിയ ശേഷം കഴുത്ത് മുറിച്ച് കരയിലേക്ക് തള്ളും. അവയുടെ രക്തം കടലിലേക്ക് തന്നെ ഒഴുക്കും. ഇങ്ങനെ പിടികൂടുന്നവയുടെ ഇറച്ചിയാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം. ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ 800ല്‍ അധികം തിമിംഗലങ്ങളെയാണ് കുരുക്കിട്ട് പിടികൂടി കൊന്ന് രക്തം കടലിലേക്ക് ഒഴുക്കിയത്. എല്ലാവര്‍ഷവും ഡാനിഷ് സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി തന്നെയാണ് ആഘോഷം നടത്തുന്നത്. 2,000ലേറെ തിമിംഗലങ്ങളെ കൊന്ന കാലവും ഉണ്ട്. ഉത്തര അറ്റ്‌ലാന്റിക്കില്‍ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. അവയില്‍ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണ്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു