ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടത്തിലെ നിഗൂഢത നിഗൂഢതയായി തന്നെ അവശേഷിക്കും. കാരണം മൂന്ന് വർഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ അധികൃതർ അവസാനിപ്പിച്ചു.
മലേഷ്യൻ 370 വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ആഴക്കടലിൽ നടത്തിയ അന്വേഷണവും ഫലം കാണാത്തതിനെ തുടർന്നാണ് ഈതീരുമാനം. മൂന്ന് വർഷം മുമ്പ് കാണാതായ വിമാനത്തിന്‍റെ ചെറിയ അവശിഷ്ടം പോലും കണ്ടെത്താനാകാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
പടിഞ്ഞാറൻ ആസ്ട്രേലിയയിൽ 46,000 മൈൽ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ തെരച്ചിൽ അവസാനിപ്പിക്കുന്നു എന്നുമാണ് ജോയിന്‍റ് ഏജൻസി കോഡിനേഷൻ സെന്‍റർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. . 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-നാണ് കാണാതായത്.