ദുബായ്: മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര് യാത്രക്കാരിയുടെ പാസ്പോര്ട്ട് കീറിയെന്ന് പരാതി. ഭാര്യയ്ക്കും രണ്ട് മക്കള്ക്കുമൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാസര്കോഡ് കീഴൂര് സ്വദേശി ഹാഷിമാണ്, തന്റെ ഭാര്യയുടെ പാസ്പോര്ട്ട് സുരക്ഷാ ഉദ്യോഗസ്ഥര് കീറിയെന്ന് പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്പോര്ട്ട് രണ്ടായി കീറിയത്. വീട്ടില് നിന്ന് ഇറങ്ങുന്നതിന് മുന്പ് പാസ്പോര്ട്ടിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്ന് ഹാഷിം പറയുന്നു. വിമാനത്താവളത്തിലെത്തിയപ്പോള് പ്രവേശന കവാടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പാസ്പോര്ട്ടും ടിക്കറ്റും പരിശോധനയ്ക്ക് നല്കി. പാസ്പോര്ട്ട് ഉദ്യോഗസ്ഥന് പരിശോധനയ്ക്ക് ശേഷം തിരികെ നല്കിയശേഷം അകത്ത് കടന്ന് ബോര്ഡിങ് പാസ് എടുക്കുന്നതിനായി പാസ്പോര്ട്ട് നല്കിയപ്പോഴാണ് കീറിയ വിവരം അറിഞ്ഞത്. ഇതോടെ യാത്ര ചെയ്യാനാവില്ലെന്ന് അധികൃതര് നിലപാടെടുത്തു. ഉദ്യോഗസ്ഥന് നൽകിയപ്പോഴാണ് പാസ്പോര്ട്ട് കീറിയതെന്നും അതുവരെ ഒരു കുഴപ്പവുമില്ലന്നും ഹാഷിം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യം ബോധിപ്പിചെങ്കിലും ദുബായ് വിമാനത്താവളത്തില് നിന്ന് തിരിച്ചയച്ചാല് തങ്ങള്ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം എഴുതി വാങ്ങിയശേഷമാണ് യാത്ര അനുവദിച്ചത്. കൈക്കുഞ്ഞിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഭാര്യയോട് പോലും വളരെ ക്രൂരമായാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര് പെരുമാറിയതെന്നും ഹാഷിം പറഞ്ഞു. എന്നാല് ദുബായ് വിമാനത്താവളത്തിലെ പരിശോധനയില് ഇക്കാര്യം ശ്രദ്ധയില്പെട്ടപ്പോള് മാന്യമായിട്ടായിരുന്നു പെരുമാറ്റം. അടുത്ത യാത്രയ്ക്ക് മുന്പ് പാസ്പോര്ട്ട് മാറ്റണമെന്ന് പറയുക മാത്രമാണ് അവിടെയുണ്ടായത്.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ദുബായിലെ ഇന്ത്യന് കോണ്സുലേറ്റിനും പരാതി നല്കിയിട്ടുണ്ട്. വിസ ഉള്പ്പെടുന്ന പേജുകള് ഇങ്ങനെ കീറാന് സാധ്യതയുണ്ടെന്ന പ്രവാസികളുടെചൂടൻ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇതിനെ കുറിച്ച് അരങ്ങേറുന്നത്.
Home Good Reads വിമാനത്താവളത്തില് വെച്ച് ഉദ്യോഗസ്ഥന് യാത്രക്കാരിയുടെ പാസ്പോര്ട്ട് കീറി; പരാതിയുമായി യുവതിയുടെ ഭർത്താവ്
Latest Articles
വിരമിച്ച പ്രവാസികൾക്ക് 5 വർഷ യുഎഇ റെസിഡൻസി വിസ; വ്യവസ്ഥകളും നിയന്ത്രണങ്ങളും അറിയാം
അബൂദബി: യു.എ.ഇയിൽ നിന്നും വിരമിച്ച താമസക്കാർക്ക് റസിഡൻസിയും തിരിച്ചറിയൽ കാർഡും നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു....
Popular News
എം.ടി. വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര് മെഡിക്കല് ബുള്ളറ്റിൻ പുറത്തിറക്കി.
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില് നിന്ന് എലഫന്റാ ദ്വീപിലേക്ക്...
സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്
സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മുടക്കിയ പണം നഷ്ടമാകാതെ ഇരിക്കാൻ തീയേറ്ററിൽ മുഴുവൻ സിനിമ തീരുന്നതുവരെ ഇരിക്കുന്നവരാണ് ഒരുവിധം ആളുകളെല്ലാം. എന്നാൽ ഇനി പണം പോവുമെന്ന ആശങ്ക വേണ്ട കാരണം പി.വി.ആർ. ഐനോക്സ്...