ആരാധകരെ ഞെട്ടിച്ച് സെലീന ഗോമസ്; താരം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി

കുറച്ചു നാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ എവിടെയായിരുന്നു സെലീന എന്ന ചോദ്യത്തിനു ഒടുവില്‍ സെലിന തന്നെ ഉത്തരം നല്‍കി. എന്നാല്‍ ആ ഉത്തരം കേട്ട് ഞെട്ടിയത് സത്യത്തില്‍ സെലീനയുടെ ആരാധകര്‍ തന്നെയായിരുന്നു.

ആരാധകരെ ഞെട്ടിച്ച് സെലീന ഗോമസ്; താരം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി
salena-gomez-

കുറച്ചു നാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ എവിടെയായിരുന്നു സെലീന എന്ന ചോദ്യത്തിനു ഒടുവില്‍ സെലിന തന്നെ ഉത്തരം നല്‍കി. എന്നാല്‍ ആ ഉത്തരം കേട്ട് ഞെട്ടിയത് സത്യത്തില്‍ സെലീനയുടെ ആരാധകര്‍ തന്നെയായിരുന്നു.

കുറച്ചു നാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന സെലീന കഴിഞ്ഞ ദിവസമാണ്  തനിക്കു കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന വാര്‍ത്ത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 25 കാരിയായ സെലീന അപ്രതീക്ഷിതമായി തന്റെ സംഗീതപര്യടനം അവസാനിപ്പിച്ചത് ആരാധകരെ സംശയത്തിലാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം ഈ കാര്യം സെലീനയോടായി ആരാധകര്‍ ചോദിച്ചിരുന്നതുമാണ്. എന്തുകൊണ്ട് ഞാന്‍ പുതിയ സംഗീത ആല്‍ബത്തിന്റെ പ്രമോഷന്‍ പരിപാടികളൊന്നും നടത്തുന്നില്ലെന്ന് ആരാധകര്‍ തിരക്കിക്കൊണ്ടേയിരിക്കുകയായിരുന്നു.

സെലീനയുടെ ഏറ്റവും അടുത്ത സുഹൃത്ത് നടി ഫ്രാന്‍ഷ്യ റൈസയാണ് സെലീനയ്ക്ക് വൃക്ക നല്‍കിയത്. ആശുപത്രിയില്‍ കിഡ്‌നി മാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാന്‍ഷ്യയുടെ കൈചേര്‍ത്ത് പിടിച്ചു കിടക്കുന്ന ഒരു ചിത്രവും സെലീന പങ്കുവച്ചിട്ടുണ്ട്. 2015 ല്‍ താന്‍ കീമോതെറാപ്പിക്ക് വിധേയയാകുന്നുണ്ടെന്ന കാര്യം സെലീന പുറത്തറിയിച്ചിരുന്നു. 2013 ലാണ് സെലീന ഗോമസില്‍ അസുഖം കണ്ടെത്തുന്നത്.

Read more

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവാസികളുടെ ആശങ്ക പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുമോ എന്ന ചർച്ച സജീ

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്