സുപ്രീംകോടതിയിലെ ആദ്യമലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യമലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു
lilly-t-836056

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

1955-ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്.1959 എല്‍.എല്‍.എം. പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി. 1960- ല്‍ സുപ്രിം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
അവിവാഹിതയാണ്.

1964-ലായിരുന്നു അഭിഭാഷകയായ ലില്ലിയുടെ കരിയറിലെ ആദ്യത്തെ സുപ്രധാന വിധിയുണ്ടായത്. അഡ്വ. ഓണ്‍ റെക്കോര്‍ഡ് എക്സാമിനേഷന്റെ കാലാവധിയുമായി ബന്ധപ്പെട്ട പെറ്റിഷനിലായിരുന്നു അത്.  2013 തന്റെ 85-ാം വയസിലായിരുന്നു ലില്ലിയുടെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും നാഴികക്കല്ലുമായ വിധി ഉണ്ടായത്. കുറ്റവാളികള്‍ക്കും ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിധി വന്നത് ലില്ലിയുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ