സെര്‍വര്‍ തകരാര്‍ പരിഹരിച്ച് എയർ ഇന്ത്യ; മണിക്കൂറുകൾക്കുള്ളിൽ അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കും
എയര്‍ ഇന്ത്യ സര്‍വ്വീസുകൾ അനിശ്ചിതത്വത്തിലാകാൻ കാരണം സര്‍വര്‍ തകരാറാണെന്ന് വിശദീകരിച്ച് എയര്‍ ഇന്ത്യ.എയർ ഇന്ത്യയിലെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്നും മണിക്കൂറുകൾക്ക് അകം ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകൾ സാധാരണ നിലയിലാകുമെന്നും എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നര മുതലുള്ള സര്‍വ്വീസുകളാണ് തടസപ്പെട്ടത്. ഇതോടെ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ നിലച്ചിരുന്നു. പ്രതിസന്ധി എയര്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയത് ആറു മണിക്കൂറാണ്. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. കേരളത്തിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധി രൂക്ഷമായിരുന്നു.