വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്‌കാരം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സെവാഗിനോടുളള ബഹുമാന സൂചകമായി മെയലെബോണ്‍ ക്രിക്കറ്റ് ക്ലബ് ആണ് ആജീവനനാന്ത അംഗത്വ൦ നല്‍കി താരത്തെ ആദരിച്ചത്.
ഇന്ത്യയില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും മാത്രമാണ് മുന്പ് ഈ ബഹുമതിക്ക് അര്‍ഹത നേടിയത്.അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക് കണക്കിലെടുത്താണ് സെവാഗിനെ ആദരിക്കാന്‍ തീരുമാനിച്ചത്..2013ല്‍ ചാമ്പ്യന്‍ കണ്‍ട്രി മാച്ചിലാണ് എംസിസിക്കായി സെവാഗ് കളിച്ചത്. നായകനായിട്ടായിരുന്നു അബുദാബിയില്‍ നടന്ന മത്സരത്തില്‍ സെവാഗ് കളത്തിലിറങ്ങിയത്. യോക് ഷെയര്‍ ആയിരുന്നു എതിരാളി. അന്ന് സെവാഗ് സെഞ്ച്വറിയും നേടിയിരുന്നു.ഇന്ത്യക്കായി 104 ടെസ്റ്റുകളും 251 ഏകദിനവും 19 ടി20യും കളിച്ചിട്ടുളള സെവാഗ് ടെസ്റ്റില്‍ 8586 റണ്‍സും ഏകദിനത്തില്‍ 8274 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുളള താരമാണ്.
സെവാഗിന് അംഗത്വം നല്‍കുന്നതിന് ഒരു വിശദീകരണം ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അതിന് തെളിവാണെന്നും എംസിസി ഹെഡ് ഓഫ് ക്രിക്കറ്റ് ജോണ്‍ സ്റ്റീഫണ്‍ പറഞ്ഞു