ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വാക്ക് പാലിച്ചില്ലെങ്കില്‍ അത് ലൈംഗിക അതിക്രമമായി കണക്കാക്കാമെന്ന് വിധിയെഴുതി കാനഡ സുപ്രീംകോടതി. ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോൾ സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭനിരോധന ഉറ ഉപേക്ഷിക്കുകയും തുടർന്ന് യുവതി നിയമവശം തേടുകയും ചെയ്തതോടെ ഇത് ഇത് ചർച്ച വിഷയമായി. കാനഡയിലെ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണിത്.
ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചു. സ്ത്രീ സമ്മതിച്ചു. പക്ഷെ രണ്ട് വ്യവസ്ഥകള്‍ സ്ത്രീ മുന്നോട്ടുവെച്ചു. ഒന്ന് റിവേറ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണം. രണ്ട് ലൈംഗിക ബന്ധത്തിനിടയില്‍ എന്തെങ്കിലും ഇഷ്ടമില്ലാത്ത രീതിയില്‍ റിവേറ പ്രവര്‍ത്തിച്ചാല്‍ ബന്ധത്തിൽ നിന്നും പിന്മാറുമെന്നും യുവതി പറഞ്ഞു.
ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ച് ഇവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടെങ്കിലും ലൈംഗിക ബന്ധത്തിനിടയില്‍ അദ്ദേഹം ഗര്‍ഭനിരോധന ഉറ മാറ്റിവെച്ചു. അതോടെ സ്ത്രീ പ്രതിഷേധിച്ചു പിന്‍മാറി. അവള്‍ റിവേറക്കെതിരെ പോലീസില്‍ പരാതി നല്‍കി.
ഇതോടെ കേസ് ടൊറാന്‍ഡോയിലെ സുപ്രീം കോടതി പരിശോധിക്കുകയും വാക്ക് പാലിക്കാതെ റിവേറ നടത്തിയ ലൈംഗിക ബന്ധം ലൈംഗിക അതിക്രമമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇനി കീഴ്ക്കോടതിയില്‍ കേസ് വിചാരണ ചെയ്ത് റിവേറയുടെ ശിക്ഷ തീരുമാനിക്കണം. കാനഡയിലെ നിയമം അനുസരിച്ച് ഈ കുറ്റത്തിന് 20 വര്‍ഷം വരെ ശിക്ഷ കിട്ടാം. വാക്ക് പാലിക്കാത്തത് ലൈംഗിക അതിക്രമമായി കണക്കാക്കുന്നത് കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുക ആദ്യമായിട്ടാണ്.
ഇരുവരുടെയും വാദം കേട്ട ശേഷം നിബന്ധനകൾ പാലിക്കാതെയാണ് റിവേറ സ്ത്രീയുമായി ലൈംഗീക ബന്ധത്തിൽ ഏർപെട്ടതെന്നും ഇയാൾ സ്ത്രീയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അതിനാല്‍ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.
ഗര്‍ഭനിരോധന ഉറ വേണമെന്ന് തുടക്കം മുതല്‍ക്കേ സ്ത്രീ ശാഠ്യം പിടിച്ചിരുന്നുവെന്ന് തെളിവുകളില്‍ നിന്ന് കാണാമെന്ന് കോടതി പറഞ്ഞു. പക്ഷെ റിവേറ അത് മനപൂര്‍വം ലംഘിച്ചുകൊണ്ട് ലൈംഗികബന്ധം പുലര്‍ത്തിയപ്പോള്‍ സ്ത്രീ ബഹളംവെച്ച് പിന്മാറുകയാണുണ്ടായത്. സ്ത്രീയെ മുടിക്ക് പിടിച്ച് വലിച്ച് മാറ്റിനിര്‍ത്തി ബലം പ്രയോഗിച്ചായിരുന്നു തുടര്‍ന്ന് ലൈംഗികബന്ധം.
തനിക്കെതിരായ ആരോപണങ്ങള്‍ റിവേറ നിഷേധിച്ചെങ്കിലും.സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തെ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചത്. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.