പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ 30 അടി ഉയരത്തിലുളള കോലം കത്തിച്ച് എസ്എഫ്ഐ

Share

കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ.  
ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയിരുന്നത്.

സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയർത്തുന്നത്. ഗവർണർക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിൽ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് കോലം കത്തിക്കൽ.

കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ എസ് എഫ് ഐ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവർണറുടെ റൂട്ട് മാറ്റിയിരുന്നു. പാളയം വഴിയുള്ള സ്ഥിരം വഴിക്ക് പകരം മറ്റൊരു വഴിയിലൂടെയാണ്  ഗവർണർ
വിമാനത്താവളത്തിലെത്തിയത്. ഒന്നിലധികം സ്ഥലങ്ങളിൽ  ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റിയത്.

വിമാനത്താവളത്തിലേക്കുളള റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആണെന്നും തനിക്ക് അതിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് ഇതേക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. പ്രതിഷേധിക്കുന്നവർക്ക് തുടരാം, തന്റെ വാഹനത്തിനു നേരെ പ്രതിഷേധമെത്തിയാൽ ഇനിയും പുറത്തിറങ്ങി പ്രതികരിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

Read more

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാ

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വിദ്വേഷ പരാമർശത്തെ പിന്തു

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയ്ക്ക് താഴെ പങ്കുവെച്ച 'സാഡ് റിയാലിറ്

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി