
ഷക്കീറയുടെ ഏറ്റവും പുതിയ ഗാനമായ ഷാന്റജ് യുട്യൂബില്‍ വമ്പന്‍ ഹിറ്റ്. മൂന്നു ദിവസം കൊണ്ട് അഞ്ചു കോടിയിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു .പാട്ടിനൊപ്പം എപ്പോഴത്തേയും പോലെ കിടിലന്‍ നൃത്തവും ഉണ്ട് .ഒരു ബാറില്‍ നിന്ന് കൈയില്‍ പന്നിക്കുട്ടിയെ കെട്ടിയ ചങ്ങലയും പിടിച്ചിറങ്ങി വരുന്ന ഷക്കീറയിലൂടെയാണ് വീഡിയോയുടെ തുടക്കം. മലൂമയാണ് ഈ കൊളംബിയന്‍ ഗായികയ്‌ക്കൊപ്പം പാടിയാടുന്നത്. ഷക്കീറയും മലൂമയും ആദ്യമായി ഒന്നിച്ച വീഡിയോ കൂടിയാണിത്.വീഡിയോ കാണൂ .