‘പവർ ഗ്രൂപ്പ് നേരത്തെ ഉണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘം’: ഷമ്മി തിലകൻ

Share

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ 24നോട്. സർക്കാർ റിപ്പോർട്ടിൽ നടപടിയെടുക്കില്ല. ഇരകൾ തെരുവിലിറങ്ങട്ടെ. ചെറിയ കാര്യങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.

പുറത്തുവരാണുള്ളത് വലിയ കാര്യങ്ങളാണ്. പവർ ഗ്രൂപ്പ് നേരത്തെ ഉണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘമാണ്. പരാതി പറയാനാകാതെ നിരവധിപേരുണ്ട്. താര സംഘടനയെ കുറിച്ച് ഞാൻ പറയാനില്ല. ഭയന്നിട്ടല്ല, വിലക്കിയതുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ഷമ്മി തിലകൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നടൻ നേരത്തെ പ്രതികരിച്ചിരുന്നു . ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്ന അടികുറിപ്പോടെയാണ് ഷമ്മി തിലകൻ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഫെയ്സ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്.

താരസംഘടനയായ ‘അമ്മ’ യുടെ പല നിലപാടുകൾക്കെതിരെ ശക്തമായി എതിർപ്പ് അറിയിക്കുകയും അതൃപ്തി പ്രകടപ്പിക്കുകയും ചെയ്ത നടനാണ് തിലകൻ. 2010 ൽ സംഘടനയിൽ നിന്നും തിലകനെ പുറത്താക്കിയിരുന്നു.

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള നടനായിരുന്നു തിലകന്‍. ഇതിന് പിന്നാലെ പല സിനിമകളിലും തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ