ഗായിക, നര്‍ത്തകി, കഥാകൃത്ത്‌; അകാലത്തില്‍ വിടപറഞ്ഞ ശാന്തി ബിജിപാലിന്റെ വിയോഗം വിശ്വസിക്കാനാകാതെ അബുദാബി മലയാളികള്‍

കഴിഞ്ഞ അന്തരിച്ച സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹൻദാസ് ഗള്‍ഫ് മലയാളികളുടെ ഇഷ്ടഗായിക കൂടിയായിരുന്നു. അബുദാബിയില്‍ ജനിച്ചുവളര്‍ച്ച ശാന്തി, അവിടെ കലാരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. അബുദാബി ശക്തി തിയറ്റേഴ്‌സ് ബാലസംഘത്തിന്റേയും കേരളസോഷ്യല്‍ സെന്റര്‍ ബാലവേദിയുടേയും സജീവപ്രവര്‍ത്തകയായിരു

ഗായിക, നര്‍ത്തകി, കഥാകൃത്ത്‌; അകാലത്തില്‍ വിടപറഞ്ഞ ശാന്തി ബിജിപാലിന്റെ വിയോഗം വിശ്വസിക്കാനാകാതെ അബുദാബി മലയാളികള്‍
santhibijipal

കഴിഞ്ഞ അന്തരിച്ച സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹൻദാസ് ഗള്‍ഫ് മലയാളികളുടെ ഇഷ്ടഗായിക കൂടിയായിരുന്നു. അബുദാബിയില്‍ ജനിച്ചുവളര്‍ച്ച ശാന്തി, അവിടെ കലാരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. അബുദാബി ശക്തി തിയറ്റേഴ്‌സ് ബാലസംഘത്തിന്റേയും കേരളസോഷ്യല്‍ സെന്റര്‍ ബാലവേദിയുടേയും സജീവപ്രവര്‍ത്തകയായിരുന്ന ശാന്തി ഇരുസംഘടനകളുടേയും ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

അബുദാബി ശക്തി അവാര്‍ഡിന്റെ ധനസമാഹരണത്തിനു വേണ്ടി ശക്തി തിയേറ്റഴ്‌സ് അവതരിപ്പിച്ച ശാകുന്തളം ബാലെയില്‍ ശകുന്തളയുടെ തോഴിയായ പ്രിയംവദയ്ക്ക് ജീവന്‍ പകര്‍ന്ന ശാന്തി മികച്ച നര്‍ത്തകിയുമായിരുന്നു. ആ ബാലെ സംവിധാനം ചെയ്തത് ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സനയുടെ അമ്മ ഗിരിജാ രാധാകൃഷ്ണനായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. രണ്ടു മക്കളാണ്. ദേവദത്തും ദയയും.

ഇടശ്ശേരിയുടെ പ്രസിദ്ധ കവിതയായ പൂതപ്പാട്ടില്‍ പൂതം തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ അമ്മയായി വേഷമിട്ടതിലൂടെ ശാന്തി കുട്ടികളുടെ നാടകങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്നു.കവിതാ പാരായണത്തിലും ശാസ്ത്രീയ സംഗീതത്തിലും ശാസ്ത്രീയ നൃത്തത്തിലും മറ്റിതര കലാപ്രകടനങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ശാന്തി അബുദാബി കേരളസോഷ്യല്‍ സെന്ററിന്റേയും അബുദാബി മലയാളി സമാജത്തിന്റേയും ദുബൈ ദലയുടേയുംആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന കലോത്സവങ്ങളില്‍ നിരവധി തവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ജനുവരിയിൽ ‘സകലദേവ നുതേ..’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്. ഇളയമകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. പ്രശസ്തമായ ’ഓണം വന്നല്ലോ ഊഞ്ഞാലിട്ടാലോ..’ എന്ന പാട്ടു പാടിയതും ദയയായിരുന്നു. 2002ല്‍ ആയിരുന്നു ബിജിപാലിന്റെയും ശാന്തിയുടെയും വിവാഹം.

Read more

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്