വീട്ടുജോലികള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ തുല്യമായി ഭാഗിച്ചില്ലെങ്കില് ദാമ്പത്യത്തില്‍ അകല്‍ച്ച ഉണ്ടാവുന്നതായി സര്‍വെ. ഗാര്‍ഹിക അസമത്വവും അവ ബന്ധങ്ങളില്‍ വിള്ളല്‍ ചേര്‍ക്കുന്നതും സംബന്ധിച്ച് നടി നേഹ ധുപിയയുടെ സാന്നിധ്യത്തില്‍ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ.
ജോലി ഭാരം പങ്കുവക്കുമ്പോള്‍ 95 ശതമാനം പേരും സന്തുഷ്ടരാണെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. ദൈനംദിന കാര്യങ്ങളില്‍ ഭര്ത്താക്കന്മാര് ശ്രദ്ധിച്ചില്ലെങ്കില്‍ ദാമ്പത്യത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുന്നുവെന്നും സര്‍വെയില്‍ പങ്കെടുത്ത 85 ശതമാനം പേരും വെളിപ്പെടുത്തി. പിആന്‍ഡ്ജി ഇന്ത്യ ബ്രാന്‍ഡായ ഏരിയല്‍ ആണ് മുംബൈയില്‍ 100 വീടുകളില്‍ സര്‍വെയ്ക്ക് മുന്‍കൈയെടുത്തത്.
ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മിനുക്കിയെടുക്കുന്നതായിരുന്നു സര്‍വെയെന്ന് നടി നേഹ ധുപിയ പറഞ്ഞു. സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ആശയസംവാദങ്ങള്‍ സാധ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പിആൻഡ്ജി ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിങ് ഓഫിസറുമായ ശരത് വര്‍മ പറഞ്ഞു.