വിധിയെ തോൽപിക്കാനിറങ്ങിയവർ

0

ആഗ്രാ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള  ഷീറോസ് ഹാങ്ങ്‌ ഔട്ട്‌ ,അവിടേക്ക് ഒരിക്കല്‍ എങ്കിലും പോയിട്ടുള്ളവര്‍ക്ക് അറിയാം ആ റെസ്റ്റൊറന്റിന്റെ പ്രത്യേകത .ആസിഡ് ആക്രമണത്തില്‍ ജീവിതം നഷ്ടമായിട്ടും തളരാതെ പിടിച്ചു നില്‍ക്കുന്ന ഒരുകൂട്ടം ധീര വനിതകളുടെ അധ്വാനഫലമാണ് ആ ഭക്ഷണശാല .ജീവിതത്തില്‍ നമ്മള്‍ നേടിയതും നേടുന്നതും എല്ലാം ഈ പെണ്‍കുട്ടികളുടെ പോരാട്ടത്തിനു മുന്നില്‍ ഒന്നുമല്ല എന്ന് അവിടെ എത്തുന്ന ആര്‍ക്കും ബോധ്യമാകും .അവരാരും ഇരകള്‍ അല്ല പോരാളികള്‍ ആണ് .

മനോഹരമായ ചായക്കൂട്ടുകൾകൊണ്ട് മനോഹരമാക്കിയ ചുവരുകളോട് കൂടിയ ഒരു ഇരുനില ബിൽഡിംഗ് ആണ് ഷീറോസ്.അഗ്രയുടെ ഹൃദയഭാഗം .റെസ്റ്റോറെന്റിന്റെ പേരിനു താഴെയുള്ള ടാഗ് ലൈനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ,”The cafe run by acid attack survivers”…ഇത്രയധികം സഞ്ചാരികള്‍ വന്നെത്തുന്ന ആഗ്ര പോലെയൊരു നഗരത്തിലെ ഭക്ഷണ ശാല ആയിട്ടും അമിതലാഭം നേടണം എന്നൊരു മോഹം അവിടെ ആര്‍ക്കുമില്ല അതിന്റെ തെളിവ് ആണ് അവിടുത്തെ മെനു കാര്‍ഡ്‌ .കാരണം മെനു കാർഡിലൊന്നും റേറ്റ് കൊടുത്തിട്ടില്ല.ഭക്ഷണം കഴിച്ച ശേഷം ഇഷ്ടമുള്ള തുക നല്‍കാം ഇവിടെ….

Image result for sheroes hangout agra

ഇവിടെ ഭക്ഷണം സര്‍വ് ചെയ്യുന്നതെല്ലാം ആസിഡ് ആക്രമണത്തിനു ഇരകളായ പെണ്‍കുട്ടികള്‍ ആണ് .ആരുടെയൊക്കെയോ വികലമനസ്സിന്റെ ക്രൂരതകളില്‍ തങ്ങളുടെ മുഖവും മനസ്സും ഉരുകിയൊലിച്ച് പോയിട്ടും അവര്‍ ചിരിക്കുകയാണ് .ഈ ലോകത്ത് മറ്റാരുടെ ചിരിയെക്കാളും  സൗന്ദര്യം ഉണ്ട് അവരുടെ പുഞ്ചിരിക്ക്.

പതിനാലാം വയസ്സിൽ രണ്ടാനമ്മയിൽ നിന്ന് ആസിഡാക്രമണം നേരിട്ട രൂപ, സ്വത്ത് തര്‍ക്കത്തില്‍ സഹോദരങ്ങള്‍ ആസിഡ് ഒഴിച്ച ഋതു ,രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് ആസിഡുകൊണ്ട് ആക്രമിച്ചപ്പോൾ സ്വന്തം കുഞ്ഞും കൈയ്യിൽ കിടന്ന് ആസിഡിൽ പൊള്ളി മരിച്ചത് ഇന്നും വിശ്വസിക്കാനാകാതെ ഗീത…പ്രണായാഭ്യർത്ഥന നിഷേധിച്ചതിന് ആക്രമിക്കപ്പെട്ടവർ…ഇവരുടെ  കഥകൾ അങ്ങനെ തുടരുകയാണ് … വിധി തങ്ങളെ തോൽപിക്കാനിറങ്ങിയപ്പോൾ വിധിയെ തോൽപിക്കാനിറങ്ങിയവർ ആണിവര്‍ .ബാഹ്യസൗന്ദര്യം നിമിഷനേരത്തേക്ക് മാത്രമെന്ന് വിളിച്ച് പറയുന്നവർ..

Image result for sheroes hangout agra