മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നൽകി വിൻസി അലോഷ‍്യസ്

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നൽകി വിൻസി അലോഷ‍്യസ്
vinxy_1744776370959_1744776377078

കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ‍്യസ്. ഷൈൻ ടോമിനെതിരേ നടി ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക‍്യം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പുറത്തു വരുന്ന വിവരം.

പുതുതായി പുറത്തിറങ്ങാൻ പോവുന്ന ചിത്രമാണ് സൂത്രവാക‍്യം. നടിയുടെ പരാതി പരിഗണിക്കാനായി തിങ്കളാഴ്ച ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി അടിയന്തരയോഗം ചേരും.

കഴിഞ്ഞ ദിവസമായിരുന്നു ലഹരി ഉപയോഗിച്ച ശേഷം ഒരു പ്രധാന നടൻ മോശമായി പെരുമാറിയെന്ന കാര‍്യം വിൻസി സമൂഹമാധ‍്യമത്തിലൂടെ വെളിപ്പെടുത്തിയത്.

സിനിമ സൈറ്റിൽ വെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നായിരുന്നു വിൻസി പറഞ്ഞത്.

അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും താരം പറഞ്ഞിരുന്നു. അവരെ വച്ച് സിനിമകൾ ചെയ്യാനും ആളുകളുണ്ട്. സിനിമ തന്‍റെ ജീവിതത്തിന്‍റെ ഭാഗം മാത്രമാണെന്നും സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞിരുന്നു.

ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി പറഞ്ഞ വീഡിയോ അടുത്തിടെ ഏറെ ചർച്ചയായിരുന്നു.

നടിക്കെതിരേ സൈബർ ആക്രമണം നടക്കുന്ന തലം വരെയെത്തി കാര്യങ്ങൾ. ഇതോടെയാണ് തന്‍റെ തീരുമാനത്തിന്‍റെ കാരണം വ്യക്തമാക്കി വിൻസി രംഗത്തെത്തിയത്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും