നൃത്തഗാനവുമായി മലയാളികളുടെ പ്രിയനടി ശോഭന; വീഡിയോ വൈറല്‍

അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും നൃത്തരംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത്‌ ശോഭന എന്ന അഭിനേത്രി ഇപ്പോഴും സജീവമാണ്. അവരുടെ ഓരോ നൃത്ത പരിപാടികൾക്കും അതേ സംബന്ധിച്ച വിഡിയോകൾക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുമുണ്ട്.

നൃത്തഗാനവുമായി മലയാളികളുടെ പ്രിയനടി ശോഭന; വീഡിയോ വൈറല്‍
shobhana-singing-video.png.image.784.410

അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും നൃത്തരംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത്‌ ശോഭന എന്ന അഭിനേത്രി ഇപ്പോഴും സജീവമാണ്. അവരുടെ ഓരോ നൃത്ത പരിപാടികൾക്കും അതേ സംബന്ധിച്ച വിഡിയോകൾക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുമുണ്ട്. കഴിഞ്ഞ ദിവസം ശോഭന തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു വീഡിയോ മലയാളികള്‍ ശോഭനയെ ഇപ്പോഴും എത്ര സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.കാരണം മണിക്കൂറുകൾകൊണ്ട് വീഡിയോ കണ്ടത് ലക്ഷങ്ങള്‍ ആണ്.

വി‍‍ഡിയോയിൽ ഭരതനാട്യ ജതി പറയുകയാണ് ശോഭന. പാലക്കാട് നടക്കുന്ന അഹല്യ ഫെസ്റ്റ് പരിപാടിയുടെ റിഹേഴ്സലിനിടയിലാണ് ശോഭന വിഡിയോ ചിത്രീകരിച്ചത്. നട്ടുവാങ്കം വായിച്ച് ഭരതനാട്യ ജതി പറയുന്ന ഒരു മിനുട്ടു പോലും ദൈർഘ്യമില്ലാത്ത വിഡിയോ 5000ൽ അധികം പ്രാവശ്യമാണു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടതും. മികച്ച കലാകാരൻമാർ എത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിൽ ഏറെ ആകാംഷയുണ്ടെന്നും താരം വിഡിയോയിൽ പറഞ്ഞു.

ചെന്നൈയിൽ കലാർപ്പണ നൃത്ത വിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോള്‍. ഒരിക്കലെങ്കിലും നടി ശോഭനയുടെ നൃത്തം നേരിട്ട് വേദിയിൽ പോയി കണ്ട് ആസ്വദിച്ച് മടങ്ങണമെന്ന് കൊതിക്കാത്ത മലയാളികളുണ്ടാകില്ല. അങ്ങനെയുള്ളവർക്ക് നല്ലൊരു സമ്മാനമാണീ വി‍ഡിയോ.

[embed]https://www.facebook.com/ShobanaTheDanseuseActress/videos/1474543855936898/[/embed]

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ