ഷൂട്ടിങിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടിയ സിനിമാതാരങ്ങൾ മുങ്ങിമരിച്ചു; മരിച്ചത് പ്രമുഖ കന്നഡ താരങ്ങളായ അനിലും ഉദയ്‌യും
ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നടന്‍മാരായ ഉദയും അനിലും കൊല്ലപ്പെട്ടു; നടന്‍ ജയന്‍റെ മരണത്തെ അനുസ്മരിപ്പിക്കുന്ന അപകടം ഹെലികോപ്റ്ററില്‍നിന്നു ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. നായകനടനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു.

മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ബംഗളുരുവില്‍നിന്ന് മുപ്പത്തുകിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററില്‍ നടന്ന സംഘട്ടനത്തിന്‍റെ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രംഗത്തില്‍ അഭിനയിച്ചിരുന്ന അനിലും ഉദയും ഹെലികോപ്റ്ററില്‍നിന്നു താഴേക്കു ചാടുന്നതായിരുന്നു രംഗം. ഒപ്പം ചാടിയ ദുനിയ വിജയ് കരയിലേക്കു നീന്തിക്കയറി രക്ഷപ്പെട്ടു. ഉദയും അനിലും തടാകത്തിലേക്കു മുങ്ങിത്താഴ്ന്നു. ഇന്നുച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.ഷൂട്ടിംഗിനായി സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ഷൂട്ടിംഗിനു മുമ്പായി റിഹേഴ്സലും നടത്തിയിരുന്നില്ല എന്നു പറയപെടുന്നു.