ഷെവര്‍ലെ കാറിലെത്തി രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന്‍; ഇദ്ദേഹം ആള്‍ ഒരല്‍പം വ്യത്യസ്തനാണ്

ഷെവര്‍ര്‍ലെ ക്രൂസ് കാറിലെത്തി രാഷ്ട്രീയക്കാരുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും മാത്രം വീടുകളില്‍ മോഷണം നടത്തുന്ന കള്ളന്‍. സിനിമയില്‍ ഒന്നുമല്ല യഥാര്‍ഥജീവിതത്തില്‍ തന്നെ.  സിദ്ധാര്‍ത്ഥ് മെഹറോത്രയാണ്  ഈ കഥയിലെ യുവമോഷ്ടാവ്.

ഷെവര്‍ലെ കാറിലെത്തി രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന്‍; ഇദ്ദേഹം ആള്‍ ഒരല്‍പം വ്യത്യസ്തനാണ്
sidharth

ഷെവര്‍ര്‍ലെ ക്രൂസ് കാറിലെത്തി രാഷ്ട്രീയക്കാരുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും മാത്രം വീടുകളില്‍ മോഷണം നടത്തുന്ന കള്ളന്‍. സിനിമയില്‍ ഒന്നുമല്ല യഥാര്‍ഥജീവിതത്തില്‍ തന്നെ.  സിദ്ധാര്‍ത്ഥ് മെഹറോത്രയാണ്  ഈ കഥയിലെ യുവമോഷ്ടാവ്.

രാഷ്ട്രീയനേതാക്കളുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രം തിരഞ്ഞു പിടിച്ചു മോഷണം നടത്തുകയാണ് കക്ഷിയുടെ രീതി. രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലായിരുന്നു സിദ്ധാര്‍ത്ഥ് മെഹറോത്ര കഴിഞ്ഞ പത്ത് മാസമായി മോഷണം നടത്തിയിരുന്നത്.എന്നാല്‍ ഏതു കള്ളനും  ഒരുനാള്‍ പിടിവീഴും എന്ന് പറഞ്ഞപോലെ സിദ്ധാര്ധിനും പിടിവീണു. മോഷണം കൊണ്ട് സമ്പാദിച്ച ഷെവര്‍ര്‍ലെ ക്രൂസ് കാറിലാണ് സിദ്ധാര്‍ത്ഥ് മോഷ്ടിക്കാനിറങ്ങുന്നത്. മുന്‍ എം.പിയുടെ വീട്ടിലടക്കം മോഷണം നടത്തിയ കേസിലെ പ്രതിയാണ് 27 കാരനായ സിദ്ധാര്‍ത്ഥ്.ഇദ്ദേഹത്തിന്റെ അച്ഛന്‍ ഒരു വിരമിച്ച ബാങ്ക് മാനേജരാണ്.

രാഷ്ട്രീയ നേതാക്കളുടെയും അവരെ സഹായിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രമേ എന്നതാണ് തന്റെ നിലപാടെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി വീടുകളിലെത്തുന്ന സിദ്ധാര്‍ത്ഥ് വാതിലില്‍ മുട്ടും. അപ്പോള്‍ ആരെങ്കിലും വാതില്‍ തുറന്നാല്‍ വീട് തെറ്റിയതാണെന്ന് പറയും. അല്ലെങ്കില്‍ വീട് കുത്തിതുറക്കും. ഇതായിരുന്നു മോഷണ രീതി. അവസാനത്തെ മോഷണ ശ്രമത്തില്‍ സിദ്ധാര്‍ത്ഥിന്റെ രൂപം സി്‌സിടിവിയില്‍ പതിയുകയും ഗൂഗിളില്‍ ഈ രൂപം വച്ച് സെര്‍ച്ച് ചെയ്യുകയും ചെയ്തതോടെയാണ്  കക്ഷിക്ക് പിടി വീണത്‌.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്