വീണ്ടും താര വിവാഹം; സിദ്ധാർഥും അദിതി റാവുവും വിവാഹിതരായി

Share

ബംഗളൂരു: തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. അധികം വൈകാതെ ഇരുവരും വിവാഹ വിവരം പുറത്തു വിട്ടേക്കും. ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് സിനിമയിൽ സജീവമാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അദിതിയും മലയാളികൾക്ക് സുപരിചിതയാണ്. രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. പല തവണ ഇരുവരും ഗോസിപ്പുകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ബുധനാഴ്ച തെലങ്കാനയിലെ ശ്രീരംഗപുരത്തുള്ള രംഗനായക സ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായെന്നാണ് റിപ്പോർ‌ട്ടുകൾ.

2021 ൽ തമിഴ്- തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത മഹാ സമുദ്രം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനു ശേഷം നിരവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ ഇരുവരും ഒരുമിച്ചെടുക്കു ന്ന വിഡിയോകളും സൂപ്പർഹിറ്റായിരുന്നു. സിദ്ധാർഥ് ഒടുവിൽ അഭിനയിച്ച ചിത്ത എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു.

അദിതി റാവു കഴിഞ്ഞ രണ്ടു വർഷങ്ങളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. ഗാന്ധി ടോക്സ്, ഇംഗ്ലിഷ് സിനിമയായ ലയണസ് എന്നിവയാണ് അദിതിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകൾ.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ