ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്: ടിവിയുടെ ശബ്ദം കൂട്ടിവെച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി

0

കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ലെന്ന് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഈ സംശയം ബലപ്പെട്ടത്. പണമോ മറ്റോ അപഹരിക്കാനുള്ള ശ്രമത്തിനിടെ സിദ്ധിഖ് കൊല്ലപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാൻ ചെയ്തതാവാമെന്നാണ് ഇപ്പോഴത്തെ സംശയം. ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്.

അതിനിടെ സിദ്ധിഖ് ഹോട്ടലിൽ വെച്ച് ക്രൂര മർദ്ദനത്തിന് ഇരയായെന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ചെന്നൈയിൽ പിടിയിലായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് കൊലപാതകം നടന്ന ലോഡ്ജില്‍ ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവിലെ വിവരം. ലോഡ്ജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങപരിശോധിച്ചതിന് പിന്നാലെയാണ് ഇക്കാര്യം കണ്ടെത്തിയത്. മേയ് 18-ന് ലോഡ്ജിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തുകണ്ടിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മേയ് 18-ാം തീയതി ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖായിരുന്നു. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 18-ാം തീയതീയതി ലോഡ്ജ് മുറിയിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തേക്ക് കണ്ടിട്ടേയില്ലെന്നാണ് വിവരം.

ചെറുപ്പളശ്ശേരി സ്വദേശി ഷിബിലി, സുഹൃത്തുക്കളായ ഫർഹാന, ആഷിക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ചെന്നൈയിൽ റെയിൽവേ പോലീസിന്റെ പിടിയിലായ ഷിബിലിയെയും ഫർഹാനിയെയും തിരൂർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്ന് രാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണെങ്കിലും കൊലപാതകത്തിന്റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.