ബോംബ് ഭീഷണി; സിങ്കപ്പുര്‍ എയര്‍ലൈന്‍സ് അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; സിങ്കപ്പുര്‍ എയര്‍ലൈന്‍സ്  അടിയന്തരമായി നിലത്തിറക്കി
Singapore-Airlines

സിങ്കപ്പുര്‍ : മുംബൈയില്‍ നിന്നും സിങ്കപ്പുരിലേക്ക് പോയ സിങ്കപ്പുര്‍ എയര്‍ലൈന്‍സ് വിമാനാം ബോംബ്  ഭീഷണിയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. സിങ്കപ്പുരിലെ ചാങ്കി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 11.35 നാണ് വിമാനം മുംബൈയില്‍ നിന്നും പറന്നുയര്‍ന്നത് അല്‍പ സമയത്തിന് ശേഷം വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വിമാന കമ്പനി ഓഫീസില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. സിങ്കപ്പുര്‍ വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയപ്പോള്‍ സിങ്കപ്പുര്‍ വ്യോമസേന വിമാനത്തിന് അകടമ്പടി സേവിച്ചു.

യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷമാണ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് വിമാനം ചാങ്കി വിമാനത്താവളത്തില്‍ ഇറക്കിയത്. ഒരു സ്ത്രീയെ ചോദ്യം ചെയ്യലിനായി തടഞ്ഞിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  263 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ