ലോകത്തെ സ്ത്രീകളുടെ ഇഷ്ട യാത്രാസ്ഥലം സിംഗപ്പൂര്‍

0

Photo:DragonflysPhotography

യാത്രാസ്നേഹികളായ സ്ത്രീകള്‍ക്ക് ലോകത്ത് വച്ചേറ്റവും  പ്രിയ സ്ഥലം സിംഗപ്പൂരെന്ന് സര്‍വെ റിപ്പോര്‍ട്ട്. പ്രശസ്ത യാത്രാ കമ്പനിയായ തോമസ് കുക്ക് ആഗോളതലത്തില്‍ നടത്തിയ സര്‍വെയിലാണ് സ്ത്രീകളുടെ സിംഗപ്പൂര്‍ സ്നേഹം തെളിഞ്ഞത്. സാന്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകളെ യാത്രക്കാരികളാക്കുന്ന മുഖ്യഘടകമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിംഗപ്പൂര്‍ കഴിഞ്ഞാല്‍ തൊട്ടടുത്തസ്ഥാനം തായ് ലാന്‍റിനാണ്. അതുകഴിഞ്ഞ് സ്വിറ്റ്സര്‍ലാന്‍റ്, ദുബായ്, ശ്രീലങ്ക, ബാലി, യുഎസ്.എ എന്നീ സ്ഥലങ്ങളാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 70 ശതമാനം സ്ത്രീകളും പെണ്‍സുഹൃത്തുകളോടൊപ്പം യാത്ര ചെയ്യാനാണ് ഇഷ്ടമെന്നാണ് പ്രതികരിച്ചത്. ഇതില്‍ ഇന്ത്യൻ സ്ത്രീകളില്‍ 51 ശതമാനം പേര്‍ ഒരു സംഘത്തോടൊപ്പം  യാത്രചെയ്യാനാണ് ഇഷ്ടമെന്ന് സര്‍വെയില്‍ രേഖപ്പെടുത്തി. തങ്ങള്‍ വഴിയാത്രചെയ്ത 1215 സ്ത്രീകളില്‍ നിന്നാണ് തോമസ് കുക്ക് പ്രതികരണങ്ങള്‍ ശേഖരിച്ചത്. തോമസ് കുക്ക് ഇന്ത്യാ ലിമിറ്റഡിന്രെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജീവ് കാലെയാണ് സര്‍വെയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

പുതിയ  സംസ്കാരങ്ങളെ അടുത്തറിയുക, ഭക്ഷണം ,ഷോപ്പിംഗ്, സ്പാ തുടങ്ങിയവയാണ് യാത്രയില്‍ അവര്‍ക്കിഷ്ടമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മെട്രോ നഗരത്തിലുള്ള സ്ത്രീകള്‍ക്ക് ടൂര്‍ മാനേജര്‍മാരില്ലാതെ ചെറിയ അനൗപചാരിക സംഘങ്ങള്‍ക്കൊപ്പം യാത്രചെയ്യാനുമാണിഷ്ടം. 62 ശതമാനം പേരാണ് ഇങ്ങനെ വെളിപ്പെടുത്തിയത്.ഇന്ത്യയിലെ ഗോവ, ആന്രമാൻ, രാജസ്ഥാൻ, ലഡാക്ക് എന്നീ സ്ഥലങ്ങളാണ് സ്ത്രീയാത്രക്കാരുടെ ഇഷ്ടസ്ഥലങ്ങള്‍.

Save