ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഉള്ള രാജ്യമെന്ന പദവി ഇനി സിംഗപൂരിനു സ്വന്തം. 159 വിസ ഫ്രീ സ്കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറിയത്. നേരത്തെ ഈ സ്ഥാനം ജര്‍മ്മനിയ്ക്കായിരുന്നു. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാമായിരുന്നു എന്നാല്‍ നിലവില്‍ സിംഗപൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം.
പരാഗ്വേ സിംഗപൂര്‍കാര്‍ക്കുള്ള വിസ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതോടെയാണ് ഈ നേട്ടം. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളായിയിരുന്നു ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയിരുന്നത്. കഴിഞ്ഞ വര്ഷം സ്വീഡനും സിംഗപ്പൂരും പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
51 വിസ-ഫ്രീ സ്കോര്‍ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് പട്ടികയില്‍ 75 ാം സ്ഥാനത്താണ്. 26 സ്കോര്‍ ഉള്ള പാക്കിസ്ഥാന്‍ 93 ാം സ്ഥാനത്തും. മാലി, മഡഗാസ്കര്‍, ഗാബോണ്‍, കൊമോറോസ് എന്നിവരാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ളത്. 128 വിസ ഫ്രീ-സ്കോറോടെ 26 ാം സ്ഥാനത്തുള്ള യു.എ.ഇ പാസ്പോര്‍ട്ട് ആണ് ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. കുവൈത്ത്-49, ഖത്തര്‍-51, ബഹ്‌റൈന്‍-54, ഒമാന്‍-56, സൗദി അറേബ്യ-58 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ റാങ്കിംഗ്.
ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങൾ സന്ദർശിക്കാം. ഏഷ്യൻ രാജ്യങ്ങളില്‍ സിംഗപ്പൂരിന് പിന്നിലായി മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ് വാൻ തുടങ്ങിയ രാജ്യങ്ങളുണ്ട്. ചൈന 58-ാം സ്ഥാനത്താണ്.പാക്കിസ്‌ഥാൻ 94-ാം സ്ഥാനത്താണ്. നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഏറ്റവും പിന്നിലാണ്.
വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ആർട്ടോൺ ക്യാപ്പിറ്റൽസാണ് ഗ്ലോബൽ റാങ്കിംഗ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കിയിരിക്കുന്നത്. പട്ടിക കാണാം:
1. സിംഗപൂര്‍ (159)
2. ജര്‍മ്മനി (158)
3. സ്വീഡന്‍, ദക്ഷിണ കൊറിയ (157)
4. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍, നോര്‍വേമ ജപ്പാന്‍, യു.കെ (156)
5. ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ആസ്ട്രിയ, പോര്‍ച്ചുഗല്‍ (155)
6. മലേഷ്യ, അയര്‍ലന്‍ഡ്, കാനഡ, യു.എസ്.എ (154)
7. ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലന്‍ഡ് (153)
8. മാള്‍ട്ട, ചെക്ക് റിപ്പബ്ലിക്, ഐസ്‌ലന്‍ഡ് (152)
9. ഹംഗറി (150)
10. സ്ലോവേനിയ, സ്ലൊവാക്യ, പോളണ്ട്, ലിത്വാനിയ, ലാത്വിയ (149)