ഫെയ്സ്ബുക്കില്‍ ജ്യോത്സ്നയെ കുടുക്കിയത് ആരാണ്?

ഫെയ്സ്ബുക്കില്‍ ജ്യോത്സ്നയെ കുടുക്കിയത് ആരാണ്?
maxresdefault

ഇന്നത്തെ കാലത്ത് വെരിഫൈഡ് ഫെയ്സ് ബുക്ക് അക്കൗണ്ട് ഇല്ലാത്ത സെലിബ്രിറ്റികള്‍ ഉണ്ടാകില്ല. പലപ്പോഴും ഒരു അഡ്മിന്‍ ഗ്രൂപ്പിനെയാണ്  സെലിബ്രിറ്റികള്‍ പേജ്  ഏല്‍പ്പിക്കാറ്. ഫോട്ടോകള്‍ വാട്സ് ആപ്പ് വഴിയോ മറ്റോ ഈ ഗ്രൂപ്പിന് കൈമാറിയാണ് സൈറ്റില്‍ അപ്ഡേഷന്‍സ് നടത്താറും.പലപ്പോഴും സ്വന്തം പേജ് നോക്കാന്‍ കൂടി ഇവര്‍ക്ക് കഴിയാറില്ല.  കഴിഞ്ഞ മെയ് വരെ ഗായിക ജ്യോത്സ്നയും ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഒരു സപ്രഭാതത്തില്‍ പേജ് ‍ഡിലീറ്റായി, റിക്കവര്‍ ചെയ്യാനാകില്ല എന്ന വാര്‍ത്തയാണ് ജ്യോത്സ്ന കേട്ടത്. എന്നാല്‍ സത്യത്തില്‍  ഈ ഗ്രൂപ്പ്  ജ്യോത്സ്നയുടെ അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരു ഗ്രൂപ്പ് തുടങ്ങാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനായാണ് ഇപ്പോഴുള്ള അക്കൗണ്ട് ഡിലീറ്റ് ആയിപ്പോയെന്നാണ് ഇവര്‍ ജ്യോത്സ്നയെ അറിയിച്ചത്. അഞ്ച് ലക്ഷത്തിലധികം  ലൈക്കുകള്‍ ഉണ്ടായിരുന്നു ഈ പേജിന് അപ്പോള്‍. എന്നാല്‍ അഡ്മിന്‍ ഗ്രൂപ്പിന്‍റെ നീക്കത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ജ്യോത്സ്ന നടത്തിയ അന്വേഷണത്തില്‍ പൊള്ളവാദങ്ങള്‍ പൊളിയുകയും പേജ് തിരിച്ചു പിടിക്കുകയും ചെയ്തു. ഈക്കാര്യം വളരെ വ്യക്തമായി ജ്യോത്സ്ന തന്‍റെ പേജില്‍ വീഡിയോ ആയി ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കാണാം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു