കടലിനടിയില്‍ മുങ്ങിപ്പോയ ഏറ്റവും പഴക്കമുള്ള കപ്പല്‍ കണ്ടെത്തി; നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കപ്പിന്റെ പായ്മരത്തിനു പോലും കേടുപാടുകളില്ല

കടലിനടിയില്‍ മുങ്ങിപ്പോയ ഏറ്റവും പഴക്കമുള്ള കപ്പല്‍ കണ്ടെത്തി. ബ്ലാക്ക് സീ മാരിടൈം ആര്‍ക്കിയോളജിക്കല്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഗവേഷക സംഘം കപ്പലുകളെ തേടി കടലിനടിയിലിറങ്ങിയത്

കടലിനടിയില്‍ മുങ്ങിപ്പോയ ഏറ്റവും പഴക്കമുള്ള കപ്പല്‍ കണ്ടെത്തി; നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കപ്പിന്റെ പായ്മരത്തിനു പോലും കേടുപാടുകളില്ല
ship_710x400xt

കടലിനടിയില്‍ മുങ്ങിപ്പോയ ഏറ്റവും പഴക്കമുള്ള കപ്പല്‍ കണ്ടെത്തി. ബ്ലാക്ക് സീ മാരിടൈം ആര്‍ക്കിയോളജിക്കല്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഗവേഷക സംഘം കപ്പലുകളെ തേടി കടലിനടിയിലിറങ്ങിയത്. കണ്ടെടുത്ത ഈ ഗ്രീക്ക് കപ്പലിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുകയാണ്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പല്‍ മുങ്ങിപ്പോയതാകാമെന്നാണ് നിഗമനം.

കടലിന്‍റെ അടിത്തട്ടില്‍ രണ്ടു കിലോമീറ്ററിലേറെ ആഴത്തിലാണ് കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്. കടലിന്‍റെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്ന കപ്പലെന്ന വിശേഷിപ്പിച്ച ഈ കപ്പലിനെ എന്നാല്‍ ഒരു കേടുപോലുമില്ലെന്നാണ് സത്യം. കപ്പലിന്‍റെ പായ്മരം പോലും കുത്തനെ നില്‍ക്കുകയാണ്. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.

എന്നാല്‍ ഇതുവരെ കപ്പല്‍ ഉയര്‍ത്താനായിട്ടില്ല. ഇത്രയും കാലം ഒരു കുഴപ്പവും സംഭവിക്കാതിരിക്കുന്ന കപ്പല്‍ അതേപടി പുറത്തെത്തിക്കാന്‍ വന്‍ ചിലവ് ഉണ്ടാകും. കപ്പല്‍ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചിലവായിക്കഴിഞ്ഞു. പ്രോജ്കടിന്റെ ഭാഗമായി ചരിത്രാധീത കാല കാലത്തുള്ള നിരവധി കപ്പലുകളാണ് കണ്ടെടുത്തിരിക്കുന്നത്. ഗ്രീക്ക് കപ്പല്‍ കണ്ടിടത്തുനിന്നു മാത്രം ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ