പഞ്ചാബ്: പഞ്ചാബ് സ്വദേശികളായ സഹോദരീ സഹോദരൻമാർ വിവാഹം ചെയ്തതിന്റെ കാരണം ഞെട്ടിക്കുന്നത്. 2012ലാണ് ഇവരുടെ വിവാഹം നടന്നത്. സഹോദരന് ഓസ്ട്രേലിയയിൽ താമസിക്കുവാനുള്ള സ്ഥിരതാമസ രേഖ ഉണ്ട്. എന്നാൽ സഹോദരിക്ക് ഇവിടേക്ക് വരുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയമ തടസം അതിന് അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇവർ തമ്മിൽ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഗുരുദ്വാരയിൽ വെച്ചാണ് ഇവർ വിവാഹം ചെയ്തത്.
ഓസ്ട്രേലിയയിൽ താമസമാക്കിയ ഇവരെക്കുറിച്ച് ഒരു ബന്ധു നൽകിയ പരാതിയിലാണ് സംഭവം പുറത്ത് വന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ തമ്മിൽ വിവാഹിതരായതിന്റെ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ടെന്നും, ഇത് സബ്ബ് രജിസ്ട്രാർ ഓഫീസിൽ ഇവരുടെ വിവാഹ രജിസ്ട്രർ ചെയ്തതാണെന്നും പോലീസുദ്യോഗസ്ഥൻ ജയ് സിംഗ് പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്ട്രേലിയയിലാണ് താമസം. വ്യാജ രേഖകൾ നൽകിയാണ് ഇവരും വിദേശത്തേയ്ക്ക് പോയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വിദേശത്ത് പോകുവാനുള്ള ആഗ്രഹത്താൽ ആളുകൾ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികൾ ലഭിക്കാറുണ്ടെന്നും എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ജയ് സിംഗ് പറഞ്ഞു.