‘മൈ ഹീറോ അവാര്‍ഡ് 2.0’ പുരസ്കാങ്ങള്‍ വിതരണം ചെയ്തു. പ്രതിഫലേച്ഛയില്ലാതെ നിസ്വാര്‍ത്ഥ സേവനം നടത്തിയ ആറ് മലേഷ്യന്‍ വ്യക്തിത്വങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ടാന്‍ ബീ സെങ്, ആന്‍ജെല ദേവി ആരിയാന്‍, ഡോ. അബ്ദുള്‍ അസീസ് സഹദ്, ഹ്യൂ ഹോക്ക് പെങ്, ഔങ് വൂ സ്യോങ്, വോങ് സ്യൂ യിന്‍ എന്നിവര്‍ക്കാണ് പുരസ്കാരം വിതരണം ചെയ്തത്. 5000 മലേഷ്യന്‍ റിങ്കറ്റ് ആണ് പുരസ്കാര തുക. ഇന്ന് വിസ്മ ചൈനീസ് ചേമ്പറില്‍ നടന്ന ചടങ്ങിലാണ് ഇവരെ പുരസ്കാരം നല്‍കി ആദരിച്ചത്.
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന വ്യക്തികളെ ആദരിക്കാനായി 2014 ല്‍ ആരംഭിച്ച പുരസ്കാര ചടങ്ങാണിത്. ഇത്തവണ ലഭിച്ച മുപ്പത് നോമിനേഷനുകളില്‍ നിന്ന് 24 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഇപ്പോള്‍ 6 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണല്‍ യൂണിറ്റി ആന്‍റ് ഇന്‍റഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി ചേര്‍ന്ന് ചൈനീസ് ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഇന്‍ഡസ്ട്രി ഓഫ് കോലാലംപൂര്‍, സെലഗോര്‍, നന്‍യാഗ് സിയാങ് പൗ എന്നിവ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കി വരുന്നത്
ചിത്രം : ദി സണ്‍ ഡെയിലി (മലേഷ്യ)