സിംഗപ്പൂര്‍ കൈരളീ കലാ നിലയത്തിന്‍റെ ചലച്ചിത്ര കൂട്ടായ്മയായ സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറം (SKFF) ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക്.. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകന്‍ ഡോ.ബിജു വിന്‍റെ നെടുമുടിവേണു ചിത്രം “ഓറഞ്ച് മരങ്ങളുടെ വീട്“ (House Of Orange Trees) -ല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ആയാണ് എസ്.കെ.കെ.എഫ് ഒത്തുചേരുന്നത്. തിരിവനന്തപുരം, ആലപ്പുഴ, വാഗമണ്‍, നാഗ്പൂര്‍ എന്നിവിടങ്ങളായാണ് ചിത്രീകരണം പൂര്‍ത്തിയാവുക
മലയാളിയുടെ അഭിമാനമായ അഭിനയപ്രതിഭ നെടുമുടി വേണു പ്രധാന വേഷത്തിലെത്തുന്ന ഈ റോഡ് മൂവി ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്. പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ, ജയറാം എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ചിത്രത്തില്‍ എസ്.കെ.കെ.എഫ് അംഗങ്ങള്‍ പ്രൊഡക്ഷന്‍റെ ഭാഗമാകും.
ചിത്രത്തിന്‍റെ പ്രധാന അണിയറപ്രവര്‍ത്തകരോടൊപ്പം ഇന്റര്‍നാഷണല്‍ ചൈനീസ് വിഷ്വല്‍ ഇമേജ് ആര്‍ട്ട് ഫിലിം ഫെസ്റ്റിവലിനെ പ്രതിനിധീകരിച്ച് ഷോങ് സൊ സിങ് സിന്യാന്‍ സിംഗപ്പൂര്‍ കൈരളിഫിലിം ഫോറത്തെ പ്രതിനിധീകരിച്ച് ജയറാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.