കെആര്‍ മീരയുടെ “ആരാച്ചാര്‍” അരങ്ങിലേക്ക്; പ്രീമിയര്‍ ഏപ്രില്‍ 20 ന് സിംഗപ്പൂര്‍ എന്‍.യു.എസ്. യുസിസി തീയറ്ററില്‍

0

ശ്രീമതി കെആര്‍ മീരയുടെ വിഖ്യാത നോവലായ “ആരാച്ചാര്‍” അരങ്ങിലേക്ക്. സിംഗപ്പൂര്‍ കൈരളി കലാനിലയം (SKKN)  ആണ് ആരാച്ചാര്‍ അങ്ങിലെത്തിക്കുന്നത്. ഈ വരുന്ന ഏപ്രില്‍ 20 ന് NUS UCC തീയറ്ററിലാണ് നാടകം അരങ്ങേറുന്നത്.

ഒരു പതിറ്റാണ്ടിലേറെക്കാലമായി ബലാല്‍സംഗ കുറ്റത്തിന് വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്ന യാതീന്ദ്രനാധ് ബാനര്‍ജിയുടെ ദയാഹര്‍ജി, രാഷ്ട്രപതി തള്ളിക്കളയുന്നിടത്ത് നിന്നാണ് നാടകം ആരംഭിക്കുന്നത്. തീവ്രമായ അഭിനയ മുഹുര്‍ത്തങ്ങളിലൂടെ, പല നൂറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന സംഭവപരമ്പരകള്‍ കോര്‍ത്തിണക്കിയ ഈ നാടകം, നോവലിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നതാണ്.

സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്‍റെ ഇരുപതില്‍പ്പരം നടീനടന്മാര്‍ അണിനിരക്കുന്ന ആരാച്ചാറിന്റെ രംഗാവിഷ്കാരം നടത്തിയിരിക്കുന്നത് ശ്രീ എംകെവി രാജേഷ്‌ ആണ്. കൈരളിയുടെ മുന്‍ സാരഥിയും ഇപ്പോള്‍ ഉപദേഷ്ട്ടാവുമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ ശ്രീ. ഡി സുധീരനാണ് നാടകത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ നാടകപ്രേമികള്‍ക്ക് “ആരാച്ചാര്‍” ഒരു നല്ല നാടകാനുഭവ മായിരിക്കുമെന്ന്, അണിയറപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും ബന്ധപ്പെടുക:         രാജേഷ്‌കുമാര്‍ (92387443), രാജേഷ്‌ (85861971), ബിനൂപ് (98515942).