കഷ്ടിച്ച് ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമുള്ള ഒരു ദ്വീപിനെ കുറിച്ചു കേട്ടിട്ടുണ്ടോ? അവിടെ ഒരു കുഞ്ഞന്‍ വീട്ടില്‍ താമസിക്കുന്നതിനെ കുറിച്ചോ ? അതും ഒറ്റയ്ക്ക്? സംഭവം രസകരമാണ്. അങ്ങനെയും ഒരു ദ്വീപ് ഉണ്ട്. അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തുള്ള അലക്‌സാൻഡ്രിയ ബേ എന്ന കടലിലാണ് ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ലോകത്തെ തന്നെ ഏറ്റവും ചെറിയ ദ്വീപാണ് ഇത്. ഇവിടെയുള്ളതാകട്ടെ ഒരു ഒറ്റമുറി വീടും ഒരു മരവും മാത്രം.വീടിന്റെ മുറ്റത്ത് നിന്നും പത്താമത്ത് അടി വെയ്ക്കുന്നത് വെള്ളത്തിലേക്ക് ആണ് എന്നതാണ് രസകരം.ഈ പ്രവിശ്യയിൽ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളിൽ ഒന്നാണ് ഈ കുഞ്ഞൻ ദ്വീപ്. വലുപ്പക്കുറവിനൊപ്പം സൗന്ദര്യം കൂടി ഇഴചേർന്നപ്പോഴാണ് ദ്വീപ് ശ്രദ്ധിക്കപ്പെട്ടത്.3300 ചതുരശ്ര അടി വിസ്തീർണമാണ് ഈ ദ്വീപിനു ആകെയുള്ളത്. മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡാണ് ഈ കുഞ്ഞന്‍ വീടിനു ഉള്ളത്.