വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്

എമിറേറ്റ്സ് വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ജനുവരി 10 മുതല്‍ ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്-ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്
flightssss

എമിറേറ്റ്സ് വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ജനുവരി 10 മുതല്‍ ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്-ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇനി നിങ്ങളുടെ സാധനങ്ങള്‍ ഒരു സ്മാര്‍ട്ട്‌ ബാഗില്‍ പാക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കണം. ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ളതാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ബാഗ് എന്ന് ഉറപ്പുവരുത്തണം.

നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ള, ക്യാബിന്‍ ബാഗേജിന്റെ നിശ്ചിത വലിപ്പവും ഭാരവുമുള്ള സ്മാര്‍ട്ട്‌ ബാഗുകള്‍ മാത്രമേ ക്യാബിനില്‍ അനുവദിക്കു. ബാറ്ററി സ്മാര്‍ട്ട്‌ബാഗില്‍ നിന്ന് ഊരി മാറ്റേണ്ടതില്ല. എന്നാല്‍ സ്മാര്‍ട്ട്‌ ബാഗ് പൂര്‍ണ്ണമായും പവര്‍ ഓഫായിരിക്കണമെന്നും എമിറേറ്റ്സ് പറഞ്ഞു. അതേസമയം, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ബാഗ് ആണെങ്കില്‍ അത് വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തു.

ചെക്ക്ഡ്-ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ ബാഗുകളുടെ ബാറ്ററി നീക്കം ചെയ്ത് ക്യാബിനില്‍ കൊണ്ട് പോകാം. ഓരോ രൂട്ടിലെയും ക്യാബിന്‍ ബാഗേജിന്റെ വലിപ്പം/ഭാര പരിധി ലംഘിക്കുന്നതോ, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ളതോ ആയ സ്മാര്‍ട്ട്‌ ബാഗുകള്‍ വിമാനത്തില്‍ അനുവദിക്കില്ല.

നേരത്തെ അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സും ഇന്ത്യയിലെ ജെറ്റ് എയര്‍വേയ്സും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.അയാട്ടയുടെ നിയമപ്രകാരം, ലിതിയം ബാറ്ററികള്‍, മോട്ടോറുകള്‍,പവര്‍ ബാങ്കുകള്‍, ജി.പി.എസ്-ജി.എസ്.എം, ആര്‍.എഫ്.ഐ.ഡി അല്ലെങ്കില്‍ വൈ-ഫൈ സാങ്കേതിക വിദ്യ എന്നിവയുള്ള ബാഗേജുകളെയാണ് സ്മാര്‍ട്ട്‌ ബാഗേജായി പരിഗണിക്കുന്നത്.

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ