SMRT-യും ഡബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക&

വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി എസ്എംആര്‍ടി (SMRT) കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നു .അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500-ഓളം ബസുകള്‍ പുതുതായി വാങ്ങുമെന്ന് കമ്പനി മേധാവി പറഞ്ഞു

സിംഗപ്പൂര്‍ : വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി എസ്എംആര്‍ടി (SMRT) കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നു .അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500-ഓളം ബസുകള്‍ പുതുതായി വാങ്ങുമെന്ന് കമ്പനി മേധാവി പറഞ്ഞു .സാധാരണ ബസുകളും ,നീളമുള്ള ' ബെന്‍ടി' ബസുകളുമാണ് ഇപ്പോള്‍ എസ്എംആര്‍ടി ഉപയോഗിക്കുന്നത് .എന്നാല്‍ എസ്ബിഎസിന്‍റെ പാത പിന്തുടര്‍ന്ന് കൊണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ പരീക്ഷിക്കാനാണ് എസ്എംആര്‍ടിയുടെ തീരുമാനം .ഇതിനായി 204 ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു.ബസുകളുടെ പരീക്ഷണയാത്രകള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് ഇത്തരം ബസുകള്‍ ഉപയോഗിക്കുക .കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങുന്നതോടെ കാത്തിരിപ്പുസമയത്തില്‍ ഗണ്യമായ രീതിയില്‍ കുറവുണ്ടാകും .

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ