ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു; മോഷണം ഒഴിയാതെ ഫ്രാൻസ്

ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു; മോഷണം ഒഴിയാതെ ഫ്രാൻസ്

പാരിസ്: ലോക പ്രശസ്തമായ ലൂവ്ര് മ്യൂസയത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു മോഷണ വിവരം കൂടി ഫ്രാൻസിൽ നിന്നും പുറത്ത് വരുന്നു. ഇത്തവണ ലക്ഷങ്ങൾ വിലയുള്ള ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടത്. എസ്‌കാർഗോട്ട് ഡെസ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്നും 90,000 യൂറോ വിലമതിക്കുന്ന ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് ഇന്ത്യൻ രൂപയിൽ 93ലക്ഷം രൂപയോളം വരും. മോഷണത്തെ കുറിച്ചറിഞ്ഞതിന്റെ അമ്പരപ്പിൽ നിന്നും മുക്തമായിട്ടില്ലെന്നാണ് ഫാം അധികൃതർ പ്രതികരിച്ചത്. ഫ്രാൻസിലെ ഷാംപെയിൻ പ്രദേശത്ത് നിന്നും ഏകദേശം 450കിലോയോളം ഒച്ചുകളെയാണ് ഞായറാഴ്ച രാത്രി മോഷ്ടിച്ചിരിക്കുന്നത്.

പതിനായിരം ആളുകൾക്ക് ഭക്ഷണമുണ്ടാക്കാൻ കഴിയുന്നത്ര ഒച്ചുകളെയാണ് ഫാമിന് നഷ്ടമായിരിക്കുന്നതെന്നും ഇത് കനത്ത ആഘാതമാണ് ഈ അവധിദിനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും ഫാം അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രമുഖമായ റെസ്റ്റോറന്റുകളിൽ വിതരണം ചെയ്യാനായി ശുദ്ധമായ ഒച്ചുകളെ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. വേലികൾ അറുത്ത് മറ്റ് സുരക്ഷാ സംവിധാനം തകർത്ത് ഫാമിനുള്ളിലെത്തി കോൾഡ് സ്റ്റോറേജ് റൂമുകളിൽ നിന്നാണ് ഒച്ചുകളെ മോഷ്ടിച്ചിരിക്കുന്നതെന്ന് ഫാം നടത്തിപ്പുകാരനായ ജീൻ മാത്യു ഡോവേൻ വിശദീകരിച്ചു. ഏറ്റവും അമ്പരപ്പിക്കുന്നത് ഒച്ച് മാംസമാണ് ഇവർ മോഷ്ടിച്ചതെന്നാണ്. ഇതിന് പിന്നിൽ സംഘടിതമായ ഒരു ശൃംഖലയുണ്ടെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ക്രിസ്മസ് ഡെലിവറിയായി കരുതിയിരുന്ന ഈ ഒച്ചുകൾ പഫ് പേസ്ട്രിയിലെ പ്രധാന ചേരുവകളിലൊന്നാണ്. ചേമ്പേഴ്‌സ് ഒഫ് അഗ്രികൾച്ചറിന്റെ വിവര പ്രകാരം, 14, 300 ടൺ ഒച്ചുകളെയാണ് ഫ്രാൻസുകാർ കഴിക്കുന്നത്. 95 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഉടൻ തന്നെ ഇവയെ റീസ്റ്റോക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിക്കാനാണ് ഉത്പാദകരുടെ തീരുമാനം. 271ഓളം ഒച്ചു ഫാമുകളാണ് ഫ്രാൻസിലുള്ളത്. തന്റെ ഫാമിനെ തന്നെ ലക്ഷ്യമിട്ടത് അതിന്റെ ഉന്നതനിലവാരം മനസിലാക്കിയാണെന്നും ഫാം ഉടമ കൂടിയായ ജീൻ മാത്യു ആരോപിക്കുന്നു.

ഫാം ഒരു വർഷം കൊണ്ട് ഉത്പാദിപ്പിക്കുന്ന ഒച്ചുകളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. 350,000 ഒച്ചുകളെയാണ് ഇവിടെ വർഷാവർഷം ബ്രീഡ് ചെയ്യുന്നത്. മോഷ്ടിക്കപ്പെട്ട ഒച്ചുകളുടെ സ്റ്റോക്കിൽ ചിലത് കഴിക്കാൻ കഴിയാത്തവയാണെന്നും ഫാം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ നിലയിലുള്ള റെഫ്രിജറേറ്റുകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ