അസാധാരണ രൂപമുള്ള മുക്കണ്ണൻ പാമ്പിനെ കണ്ടെത്തി; ഇത് കൊടിയ വിപത്തിന്റെ സൂചനയെന്ന നാട്ടുകാർ

അസാധാരണ  രൂപമുള്ള  മുക്കണ്ണൻ  പാമ്പിനെ കണ്ടെത്തി; ഇത് കൊടിയ  വിപത്തിന്റെ  സൂചനയെന്ന നാട്ടുകാർ
threeeyed-snake-discovered-in-australia

ഓസ്ട്രേലിയയിലെ വടക്കന്‍ മേഖലയായ ഡാര്‍വിനില്‍ നിന്ന് മൂന്ന് കണ്ണുള്ള പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. വടക്കന്‍ മേഖലാ വന്യജീവി സങ്കേതത്തിലെ റെയ്ഞ്ചര്‍മാരാണ് മൂന്നുകണ്ണുള്ള  അസാധാരണ രൂപമുള്ള പാമ്പിനെ കണ്ടെത്തിയത്. മുക്കനുള്ള  ഈ പാമ്പിനെ ഫേസ്ബുക്കിലൂടെയാണ് അധികൃതർ  പുറം ലോകത്തെ കാണിച്ചത്. ഇവർ പോസ്റ്റ് ചെയ്ത ചിത്രത്തിൽ പാമ്പിന്റെ  തലയുടെ മുകളിലായി  കണ്ണുകൂടി കാണാൻ സാധിക്കും.

https://www.facebook.com/ParksandWildlifeNT/posts/2284844224909161

കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍ പെട്ടതാണ് ഈ കുട്ടി പാമ്പ്. കണ്ടെത്തുമ്പോള്‍ മൂന്ന് മാസം മാത്രം പരമാവധി പ്രായമുള്ള പാമ്പിന് 40 സെന്‍റിമീറ്ററായിരുന്നു നീളം. പെരുമ്പാമ്പ് വര്‍ഗത്തില്‍ പെട്ടതാണെങ്കിലും പപൊതുവെ നീളം കുറഞ്ഞവയാണ് കാര്‍പെറ്റ് പൈതണുകള്‍. പൊതുവെ ഓസ്ട്രേലിയ, ഇന്തോനീഷ്യ, പപുവാ ന്യൂ  ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന  കാർപെറ്റ് പൈതനുകൾക്ക് പരമാവധി 4 മീറ്റര്‍വരെയേ  വലുപ്പം വരുകയുള്ളു.എന്നാൽ മൂന്നുകണ്ണുള്ള  പാമ്പുകൾ പിറക്കുന്നതും  അവയെകാണുന്നതും  നാടിനെ കൊടും വരൾച്ചപോലുള്ള കൊടിയ വിപത്തിലേക്ക്  നയിക്കുമെന്നാണ്  ഇവിടുത്തെ  വിശ്വാസം.

മോണ്ടി എന്ന പേരാണ് റെയ്ഞ്ചര്‍മാര്‍ പാമ്പിനു നൽകിയിരിക്കുന്നത്. റെയ്ഞ്ചര്‍മാരുടെ കണ്ണില്‍പ്പട്ടപ്പോള്‍ തന്നെ അവശനിലയിലായിരുന്ന പാമ്പ് ഏതാനും ദിവസങ്ങള്‍ക്കകം മരണത്തിത്തിനു കീഴടങ്ങി. തുടര്‍ന്ന് പാമ്പിനെ വിശദമായ പരിശോധനയ്ക്കായി കോമണ്‍വെല്‍ത്ത് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഓര്‍ഗനൈസേഷനു കൈമാറി.

ഈ അപൂര്‍വമായ പാമ്പിനെ പിന്നീട് കോമണ്‍വെല്‍ത്ത് റിസേര്‍ച് ഓര്‍ഗനൈസേഷനിലെ ഗവേഷകര്‍ വിശദമായ പരിശോധനയ്ക് വിധേയമാക്കി. ഇവരുടെ വിദഗ്ദ്ധ പരിശോധനയിലൂടെ ഒരു സംശയം ദൂരീകരിക്കപ്പെടുകയും ചെയ്തു. പാമ്പിന്റെ രണ്ടു  ഒരുപക്ഷെ 3 കണ്ണുകൾ ഉണ്ടായതെന്ന് ആലുക്കൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ പാമ്പിന് കണ്ണ് മാത്രമേ അധികമായി ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി. പാമ്പിന് ജന്മനാൽ 3  കണ്ണുകൾ തന്നെ ഉണ്ടായിരുന്നു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു