ജീവിക്കാനും പഠിക്കാനും വേണ്ടി തട്ടുകട നടത്തുന്ന സിനിമാനടി; കാണാതെ പോകരുത് ഈ മിടുക്കിയുടെ ജീവിതം

0

ഇത് സ്നേഹ ,നമ്മളില്‍ പലരും സ്നേഹയെ അറിയും .മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ് .വില്ലാളിവീരന്‍ ,ശേഷം കഥാഭാഗം അങ്ങനെ ഒരുപിടി സിനിമകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട് . ഇനി സിനിമാനടി അല്ലാത്ത ഒരു സ്നേഹയുണ്ട് .ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയ്ക്ക് സമീപം തട്ടുകട നടത്തുന്ന സ്നേഹ .സ്നേഹയ്ക്ക് ജീവിതത്തില്‍ വേഷങ്ങള്‍ പലതാണ്…പക്ഷെ ഈ വേഷപകര്‍ച്ചകളില്‍ ഒന്നും സ്നേഹ തളരാറില്ല .കാരണം ജീവിതം ഈ മിടുക്കിക്ക് മുന്നില്‍ ഒരു പോരാട്ടം ആണ് .

ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളിൽ സ്‌നേഹ കോളേജിൽ പോകാറില്ല. കച്ചവടം കൂടുതൽ കിട്ടുന്ന ദിവസങ്ങള്‍ ആണല്ലോ അത് .എറണാകുളം മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സ്‌നേഹ.സ്നേഹ കോളേജിൽ പോകുമ്പോൾ അമ്മ വിജയമ്മയാണ് കട നോക്കുന്നത്.നാരങ്ങാവെള്ളവും മോരുംവെള്ളവും മിഠായിയുമൊക്കെയാണ് കച്ചവടം.രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജിൽ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം. നേരെ അമ്മയെ സഹായിക്കാന്‍ കടയിലേക്ക് സ്നേഹം ഓടും .പഠനം എല്ലാം തിരക്കുകള്‍ കഴിഞ്ഞു രാത്രിയാണ് .

വീട്ടുവാടക നല്‍കണം .പഠിക്കാന്‍ ഉള്ള പണം കണ്ടെത്തണം ,അമ്മയെ നന്നായി നോക്കണം ഇതൊക്കെയാണ് സ്നേഹയുടെ ചെറിയ സ്വപ്‌നങ്ങള്‍ .അഭിനയത്തില്‍ താല്പര്യം ഉള്ളത് കൊണ്ടാണ് സിനിമയില്‍ നല്ല വേഷം ലഭിച്ചപ്പോള്‍ ചെയ്തത് എന്ന് സ്നേഹ പറയുന്നു .സിനിമ മാത്രമല്ല സീരിയലുകളിലും കോമഡി പരിപാടികളിലുമെല്ലാം ഇടക്ക് സ്നേഹയെ കാണാം .സ്നേഹയുടെ അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുന്‍പാണ് മരിച്ചത് .അതിനു ശേഷം ആണ് സ്നേഹയും അമ്മയും തട്ടുകട ആരംഭിക്കുന്നത് .അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എം.എ. പൊളിറ്റിക്സ് ഒന്നാംവർഷവിദ്യാര്‍ഥിനി ആണ് സ്നേഹ .