സാമൂഹിക അകലം പാലിക്കുന്നതിൽ മാതൃകയായ കേരളക്കരയിലെ ഈ റേഷൻ കട ഇവിടെയാണ്

Share

കൊവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങളിലൊന്ന്  സാമൂഹിക അകലം പാലിക്കുക എന്നതാണ്.  ഇത്തരത്തിൽ  കേരളക്കരയ്ക്ക് മുഴുവൻ മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു റേഷൻ കട ഉടമ.  കോവിഡ് 19 പശ്ചാത്തലത്തിൽ റേഷൻ കടയിൽ ധാന്യങ്ങൾ ഉപഭോക്താവിന് കടയിൽ സ്ഥാപിച്ച പൈപ്പിലൂടെ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

തിരുവനന്തപുരം വെണ്പാലവട്ടത്തെ സുകുമാരന്റെ റേഷൻ കടയാണ് കൊറോണക്കാലത്ത്  എല്ലാവർക്കും മാതൃകയായിരിക്കുന്നത്. ഇതു മാത്രമല്ല ആനയറ ഭാഗത്തെ 6 റേഷൻ കടകൾ ചേർന്ന് ആലോചിച്ചാണ് ഇത്തരമൊരു കിടിലൻ ആശയം രൂപീകരിച്ചത്.

സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്താണ് ഇങ്ങനെ ഒരു പ്രവർത്തി നടപ്പിലാക്കുന്നത്. എന്തായാലും ഈ ആശയത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപത്തുള്ള കൂടുതൽ റേഷൻ കടകളും സമാന ആശയത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച അളവിലുള്ള പൈപ്പ്  കിട്ടാത്തതാണ് പ്രശ്നം.

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ