സോഷ്യല്‍ മീഡിയ വഴി ആരെയും എന്തും പറയാം എന്നവസ്ഥയാണ് ഇന്നുള്ളത് .ആരോടെങ്കിലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി അവരെ അധിക്ഷേപിക്കുകയാണ് പുതിയ ട്രെന്‍ഡ് .അതിനു സെലെബ്രിറ്റി എന്നോ സാധാരണക്കാരന്‍ എന്നോ വ്യത്യാസം ഇല്ല .എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കു തന്നെ പാരയായി മാറിയോക്കാം.
വേറെ ഒന്നുമല്ല ഒരത്യാവശ്യത്തിന് ബാങ്ക് വായ്പ്പ എടുക്കാന്‍ ചെല്ലുമ്പോള്‍ ആയിരിക്കും പണി പാളുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സ്വഭാവം പരിശോധിക്കാന്‍ പുതിയ തലമുറ വായ്പാ കമ്പനികള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
ട്രോളുകള്‍ക്കും അനാവശ്യ അധിക്ഷേപങ്ങള്‍ക്കും സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നവര്‍ക്ക് ലോണ്‍ നഷ്ടപ്പെടാനോ, കൂടിയ പലിശ കിട്ടാനോ ഇത് കാരണമാകുമെന്നാണ് വിവരം. എല്ലാവര്‍ക്കും തന്നെ സോഷ്യല്‍ മീഡിയയില്‍ അകൗണ്ട് ഉള്ളതു കൊണ്ട് മറ്റൊരാളോട് ചോദിക്കാതെ തന്നെ പേജ് പരിശോധിച്ചാല്‍ വിവരങ്ങള്‍ എല്ലാം തന്നെ മനസിലാക്കാന്‍ സാധിക്കും.
ബാങ്ക് ബസാര്‍.കോം, ക്രെഡിറ്റ് മന്ത്രി തുടങ്ങിയ കമ്പനികളാണ് ഈ രീതി ഉപയോഗിക്കുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ബാങ്ക് സ്ലിപ്പുകളോ, പേയ് സ്ലിപ്പുകളോ മാത്രമല്ല, എസ്.എം.എസ് അലര്‍ട്ടുകള്‍, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ ലോഗിനുകള്‍ എന്നിവ പ്രത്യേക സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതം പരിശോധിക്കും. തുടര്‍ന്നാണ് ബാക്കിയുള്ള നടപടികള്‍. ഈ സംവിധാനത്തെ ബാക്കിയുള്ള വായ്പാ കമ്പനികളും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതു കൊണ്ട് സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.