പോയ സമയവും തിരമാലയും തിരിച്ചു കിട്ടില്ല എന്നാണ് പറയാറ് .സമയത്തിനു അത്രയേറെ വിലയുണ്ടെന്ന് സാരം. ഒരു മിനിട്ടിനു പോലും വലിയ വിലയുണ്ട് .അത് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആണ്.സമയത്തിന്റെ വില മനസിലാക്കി തരുന്ന ഈ വീഡിയോ അസാപ് സയന്‍സാണ് പുറത്തിറക്കിയത്.
ഒരു മിനിറ്റില്‍ പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും 9.6 കോടി കോശങ്ങള്‍ നശിക്കുന്നു, ഭൂമി സൂര്യന് ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു, 83,000 പേര്‍ സെക്‌സ് ചെയ്യുന്നു, ഗൂഗിളിനോട് ചോദിക്കുന്നത് 2.4 മില്യണ്‍ ചോദ്യങ്ങള്‍, 258 കുഞ്ഞുങ്ങള്‍ ജനിക്കുന്നു..ഭൂമി ആ സമയംകൊണ്ട് സൂര്യനു ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. 300 മണിക്കൂറിന്റെ വീഡിയോ യുടൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നു. 2.5 കോടി കോള ഉത്പന്നങ്ങള്‍ കുടിക്കുന്നു. ഇങ്ങനെ ഒരു മിനിറ്റില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ഒരു മിനിറ്റില്‍ രസകരമായി അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ. തുടങ്ങിയവയാണ് ഒരു മിനിറ്റില്‍ ലോകത്ത് സംഭവിക്കുന്നത്. ബാക്കി വീഡിയോയില്‍ കാണാം..