പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തോ?; സത്യം അതല്ല

0

സൗദി അറേബ്യ വനിതാറോബര്‍ട്ട്‌ ആയ സോഫിയയ്ക്ക് സൗദി പൗരത്വം നല്‍കിയെന്ന വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ വല്ല സത്യമുണ്ടോ എന്നും ചിലര്‍ അന്വേഷിച്ചു.

ഈ വാര്‍ത്ത വ്യാജമാണ് എന്നതാണ് സത്യം. റിയാദിലെ പൊതുമൈതാനിയില്‍ സോഫിയയുടെ തലയറുത്തതോടെ സൗദിയിലെ റോബോര്‍ട്ട് പൗരന്മാരുടെ എണ്ണം പൂജ്യമായി എന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചതോടെ സോഷ്യല്‍ മീഡിയകളിലൂം ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു തുടങ്ങി.എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 2017 ഒകേ്ടാബര്‍ 26നാണ് സോഫിയ എന്ന റോബോര്‍ട്ടിന് സൗദി പൗരത്വം നല്‍കിയത്.