സോളാർ തട്ടിപ്പ് ; വിധി ഇന്ന്

സോളാർ തട്ടിപ്പ് ; വിധി ഇന്ന്
Saritha nair Biju

തിരുവനന്തപുരം:  സോളാർ ഇടപാടിൽ വ്യവസായിയായ ടി.സി മാത്യുവിൽ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത കേസിൽ  സരിത നായർക്കും ബിജു രാധാകൃഷ്ണനുമെതിരെയുള്ള പരാതിയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. പല വ്യാവസായിക വിതരണാവകാശങ്ങൾ  വാഗ്ദാനം ചെയ്ത് വ്യവസായിയായ ടി.സി മാത്യുവിൽ നിന്ന് ഒന്നരക്കോടി രൂപ ഇവർ തട്ടിയെടുത്തെന്നാണ് പ്രോസിക്യൂഷൻ കേസ്. 2009ലായിരുന്നു സംഭവം. കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും.ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസാണിത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു