ജര്‍മ്മിനിയിലെ വീടുകള്‍ക്കും ഓഫീസ് കെട്ടിടങ്ങള്‍ക്കും ഇനി സോളാര്‍വൈദ്യുതി

0

സോളാര്‍വൈദ്യുതി എങ്ങനെ പ്രയോജപെടുത്തണം എന്നു ജര്‍മന്‍കാരെ കണ്ടുപഠിക്കാം . സോളാര്‍പദ്ധതി വഴി വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാകുന്നതിനുള്ള വലിയ ഉദാഹരണമായി മാറുകയിരിക്കുകയാണ് ജര്‍മ്മനി. ദൈന്യദിന ആവശ്യങ്ങള്‍ക്ക് വലിയ തോതില്‍ വൈദ്യുതി ആവശ്യമായ ജര്‍മ്മനിയില്‍ ആണ് സോളാര്‍ പദ്ധതി മികച്ച ബദല്‍ സംവിധാനമാണെന്ന് തെളിയിച്ചിരിക്കുന്നു.

ജര്‍മ്മനിയിലെ ഫെറിബര്‍ഗാണ് സമ്പൂര്‍ണ സോളാര്‍ സിറ്റിയായി മാറിയിരിക്കുന്നത്. കൂടാതെ ജര്‍മ്മിനിയിലെ പല വീടുകള്‍ക്കും ഓഫീസ് കെട്ടിടങ്ങള്‍ക്കും ഇപ്പോള്‍ സോളാര്‍വൈദ്യുതിയാണ് ഉപയോഗിക്കുന്നത് . പദ്ധതി വഴി  ഉപഭോഗത്തിന്റെ നാലിരട്ടിയിലധികം അധികം വൈദ്യുതി ഉദ്പാപ്പിക്കാനും സാധിക്കുന്നുണ്ട്. ഇവിടെയുള്ള അമ്പത്തഞ്ചോളം വീടുകള്‍ക്കും മറ്റ് ബില്‍ഡിങ്ങുകളുടെയും മേല്‍ക്കൂരയില്‍ സോളാര്‍പാനലുകല്‍ ഘടിപ്പിച്ചിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഗ്രീന്‍ ബില്‍ഡിങ്ങ് ടെക്‌നോളജിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചത്.ഫോട്ടോവോള്‍ട്ടെക്ക് എന്ന ടെക്‌നോളജി ഉപയോഗിച്ചാണ് പാനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുറഞ്ഞചിലവില്‍ തന്നെ ദീര്‍ഘനാളത്തെക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനൊപ്പം ഉപഭോഗത്തിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ വിജയം.

സോളാര്‍പാനലുകള്‍ സ്ഥാപിക്കുന്നതിന് ഒരുപാട് സ്ഥലം ആവശ്യമായിരുന്നു എന്നതായിരുന്നു ഇവര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. പിന്നീടാണ് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ തന്നെ പാനലുകള്‍ സ്ഥാപിക്കുന്ന ആശയം വരുന്നത്.എന്തായാലും പദ്ധതി വന്‍ വിജയമായതോടെ കൂടുതല്‍ ഇടങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ജര്‍മനിക്കാര്‍.