ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍, വൈദ്യതിബന്ധം എന്നിവ തകരാറിലാകും; വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത

സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതായി  ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്‌സ് ക്രാക്‌സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്

ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍, വൈദ്യതിബന്ധം എന്നിവ തകരാറിലാകും; വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത
son

സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതായി  ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്‌സ് ക്രാക്‌സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്.ഇന്നോ നാളെയോ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം.

തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടനുനുബന്ധിച്ച് ലോകം മുഴുവന്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും ശക്തമാണ്.ഇത്തരം കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരും.

സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആളിക്കത്തലും സ്‌ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ തോതില്‍ കൊറോണല്‍ മാസ് പുറന്തള്ളപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌സ്‌മോഫെറിക് അഡ്മിനിസ്‌ട്രേഷന്‍ ഒരു ജി1 സ്റ്റോം വാച്ച് ഇഷ്യൂ ചെയ്തിട്ടുണ്ട്.

സൂര്യനില്‍ നിന്നുമുള്ള വലിയ ജ്വലനങ്ങളുടെ അലയൊലികള്‍ ഭൂമിയിലെ ഇലക്ട്രിസിറ്റി ഗ്രിഡുകളെ ബാധിച്ച് ഊര്‍ജവിതരണം താറുമാറാക്കുകയും ചെയ്യും.കമേഴ്‌സ്യല്‍ ഫ്‌ലൈറ്റുകള്‍, ജിപിഎസ് സിസ്റ്റം എന്നിവയ്ക്ക് സൗരക്കാറ്റുകളില്‍ നിന്നും വന്‍ ഭീഷണി നേരിടുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റില്‍ നിന്നുമുള്ള ചാര്‍ജ്ഡ് മാഗ്‌നറ്റിക് പാര്‍ട്ടിക്കിളുകള്‍ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്‌നലുകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയുടെ കാന്തിക വലയത്തെ അലോസരപ്പെടുത്തുന്ന ഈ പാര്‍ട്ടിക്കിളുകള്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റില്‍ നിന്നുമുള്ള ചാര്‍ജ്ഡ് മാഗ്നറ്റിക് പാര്‍ട്ടിക്കിളുകള്‍ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി