മിസ്സ് യൂണിവേഴ്സ് വേദിയിൽ ഇനി സൗദി അറേബ്യൻ സുന്ദരിയും

Share

റിയാദ്: ചരിത്രം പഴങ്കഥയാകുന്നു… മിസ്സ് യൂണിവേഴ്സ് വേദിയിലേക്ക് ആദ്യ മത്സരാർഥിയെ അയച്ച് സൗദി അറേബ്യ. സൗദിക്കു വേണ്ടി റൂമി അൽഖഹ്താനിയാണ് ഇത്തവണത്തെ വിശ്വസുന്ദരി വേദിയിലെത്തുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ റൂമി മോഡലിങ് രംഗത്ത് പ്രശസ്തയാണ്. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റൂമി 2024 ലെ മിസ്സ് യൂണിവേഴ്സ് വേദിയിൽ സൗദി അറേബ്യയ്ക്കു വേണ്ടി മത്സരിക്കുമെന്ന് റൂമി പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ പതാകയേന്തിക്കൊണ്ടുള്ള ചിത്രവും 27കാരിയായ റൂമി പങ്കു വച്ചിട്ടുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ പിന്തുണയോടെയാണ് റൂമി മത്സരിക്കാനൊരുങ്ങുന്നത്. ഇതിനു മുൻപ് സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയതും പുരുഷ രക്ഷാകർതൃത്വമില്ലാതെ പാസ്പോർട്ടിന് അപേക്ഷിക്കാനും മുസ്ലിം ഇതര നയതന്ത്രജ്ഞർക്ക് മദ്യം വാങ്ങാൻ അനുമതി നൽകിയതും കിരീടാവകാശിയുടെ താത്പര്യ പ്രകാരമാണ്.

മിസ്സ് സൗദി അറേബ്യ, മിസ്സ് മിഡിൽ ഈസ്റ്റ്, മിസ്സ് അറബ് വേൾഡ് പീസ്, മിസ്സ് വിമൺ( സൗദി അറേബ്യ) എന്നീ മത്സരങ്ങളിലെല്ലാം റൂമി വിജയിയാണ്. ഇത്തവണ സെപ്റ്റംബറിൽ മെക്സിക്കോയിൽ വച്ചാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.

Read more

സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിലായാൽ സർക്കാർ ജീവനക്കാർ സ്വാഭാവികമായി സസ്‌പെൻഷനിലാകുമെന്

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി Buy 1 Get 1 Free ഓഫറുമായി ജിയോ. 299 രൂപയുടേയോ 349 രൂപയുടേയോ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പൊലീസ് നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ബാറു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുൻ സർക്കാർ കണ്ണൂരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങിയതില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കണ്ണൂ