സൗരവ് ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റായേക്കും

സൗരവ് ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റായേക്കും
sourav-ganguly

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റായേക്കുമെന്ന് സൂചന. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി. മലയാളി കൂടിയായ  കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജാണ് ബി.സി.സി.ഐ.യുടെ ജോ സെക്രട്ടറിയാകാന്‍ ഒരുങ്ങുന്നത്.

മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നായിരുന്നു നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രി മുംബൈയില്‍ നടന്ന ബി.സി.സി.ഐ. യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടെന്നാണ് അറിയുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ പുതിയ സെക്രട്ടറിയും അരുണ്‍ ധുമാല്‍ ട്രഷററും ആയേക്കും. മുന്‍ ബി.സി.സി.ഐ. പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരനാണ് അരുണ്‍ ധുമാല്‍.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ