പന്ത്രണ്ടാം വാര്‍ഷികത്തില്‍ 12 രൂപയ്ക്ക് യാത്ര ചെയ്യാം; കിടിലന്‍ സ്പൈസ് ജെറ്റ് ഓഫര്‍
തങ്ങളുടെ പന്ത്രണ്ടാം വാര്‍ഷികദിനത്തില്‍ 12 രൂപയ്ക്ക് യാത്രാസൌകാര്യം ഒരുക്കി സ്പൈസ് ജെറ്റിന്റെ വമ്പന്‍ ഓഫര്‍. ഇന്ന് മുതല്‍ മേയ് 28 വരെയാണ് ഈ സുവര്‍ണാവസരം.
തങ്ങളുടെ പന്ത്രണ്ടാം വാര്‍ഷികദിനത്തില്‍ 12 രൂപയ്ക്ക് യാത്രാസൌകാര്യം ഒരുക്കി സ്പൈസ് ജെറ്റിന്റെ വമ്പന്‍ ഓഫര്‍. ഇന്ന് മുതല്‍ മേയ് 28 വരെയാണ് ഈ സുവര്‍ണാവസരം. ഈ കാലയളവില്‍ നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ലക്കി ഡ്രോയിലൂടെ ഒാഫറുകൾ നേടാം. ഇത്പ്രകാരം വെറും 12 രൂപയ്ക്ക് രാജ്യത്തിനകത്തും പുറത്തും വിമാന യാത്ര ചെയ്യാം.
സര്‍ ചാര്‍ജും നികുതിയും ഒഴിവാക്കിയുള്ള ടിക്കറ്റ് നിരക്കാണ് 12 രൂപ. 2017 ജൂണ്‍ 26നും 2018 മാര്‍ച്ച് 24നും ഇടയിലുള്ള യാത്ര കാലയളവിനുള്ളതാണ് ഈ ടിക്കറ്റുകള്‍. കമ്പനി വെബ്‍സെെറ്റിലൂടെയുള്ള ബുക്കിംഗുകള്‍ക്ക് സ്പൈസ്‍മാക്സ്, സീറ്റ് സെലക്ഷന്‍, മറ്റ് അനുബന്ധ ആഡ് ഓണുകള്‍ എന്നിവയിലൂടെ 20% ഡിസ്കൗണ്ടും ലഭിക്കും. ഈ ഓഫര്‍ ലഭിക്കാൻ ഉപഭോക്താവ് ADDON20 എന്ന പ്രമോ കോഡ് ഉപയോഗിക്കണം.