ഉത്തര്‍പ്രദേശിൽ വിഷമദ്യം കഴിച്ച് 14 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിൽ വിഷമദ്യം  കഴിച്ച്  14 പേര്‍ മരിച്ചു
thequint_2019-05_43780baf-8bcb-44ef-956f-50bc6734d057_Liquor

ബാരബങ്കി: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു. 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. കുടുംബത്തിലെ  നാല് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് 10 എക്‌സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.രാംനഗറിലുള്ള ഒരു ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്.

സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്.മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും  അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം